ADVERTISEMENT

നേമം∙ ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ ഇറങ്ങിനടന്ന രണ്ടു വയസ്സുകാരൻ, ഒന്നര കിലോമീറ്ററോളം ദൂരം ഒറ്റയ്ക്കു നടന്നു വീട്ടിലെത്തി. തിരുവനന്തപുരം നേമത്തിനു സമീപം വെള്ളായണി കാക്കാമൂലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്പെൻഡ‍് ചെയ്തു.

കാക്കാമൂല കുളങ്ങര ‘സുഷസ്സിൽ’ ജി.അർച്ചന–സുധീഷ് ദമ്പതികളുടെ മകൻ അങ്കിതാണ് ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ പുറത്തിറങ്ങി വഴിയറിയാതെ തപ്പിത്തടഞ്ഞ് ഒടുവിൽ സുരക്ഷിതനായി വീട്ടിലെത്തിയത്. മാതാപിതാക്കൾ ജോലിക്കാരായതിനാലാണ് പകൽ സമയത്ത് കുഞ്ഞിനെ ഡേ കെയറിൽ‌ വിടുന്നത്.

അധ്യാപികമാർ ഉൾപ്പെടെ 4 പേരാണ് ഡേ കെയറിൽ ഉള്ളത്. 3 പേർ സമീപത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ഒരു അധ്യാപിക മാത്രമാണ് ഡേകെയറിൽ ഉണ്ടായിരുന്നത്. മുതിർന്ന കുട്ടികളെ ശുചിമുറിയിലേക്കു വിട്ട സമയത്താണ് രണ്ടു വയസ്സുകാരൻ പുറത്തേക്കിറങ്ങിയത്. 

English Summary:

Tiny Tot Travels 1.5km Alone from Day Care To Home, Captured by CCTV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com