ADVERTISEMENT

തൃശൂർ ∙ മാസപ്പടി കേസുമായി ബന്ധപ്പെട്ടു പ്രതികരണം തേടിയപ്പോൾ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യൽ മകൾ വീണയിലേക്ക് എത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണു മുഖ്യമന്ത്രി മറുപടി പറയാതിരുന്നത്. ‘‘ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം’’ എന്നു പറഞ്ഞ് മൈക്ക് ഓഫാക്കി മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുകയായിരുന്നു.

രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാർട്ടിയല്ല സിപിഎമ്മെന്നു മുഖ്യമന്ത്രി നേരത്തേ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ‘‘ബിജെപി – സിപിഎം ഡീൽ എന്നതു കോൺഗ്രസിന്റെ മോഹം മാത്രമാണ്. സാധാരണനിലയിൽ കള്ളം പറയുന്നയാളല്ല ഞാൻ. പ്രചാരണത്തിനിടെ പറയുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണം. കേരളത്തെക്കുറിച്ച് അദ്ദേഹം നടത്തിയതു കടുത്ത അധിക്ഷേപമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എല്ലാ സീറ്റുകളിലും മൂന്നാം സ്ഥാനത്താകും.

കേരളവിരുദ്ധ സമീപനമാണു കോൺഗ്രസ് സ്വീകരിക്കുന്നത്. അതിനു കേരളം അവർക്കു കനത്ത ശിക്ഷ നൽകും. സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതു സുരേഷ് ഗോപിയെ രക്ഷിക്കാൻ വേണ്ടിയാണെങ്കിൽ അതു നടക്കില്ല. കരുവന്നൂരിന്റെ പേരിൽ കേരളത്തെ തകർക്കുകയെന്ന സമീപനമാണു ബിജെപി സ്വീകരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖല നല്ല നിലയിലാണ്. തെറ്റായ നിലപാട് ചിലർ സ്വീകരിച്ചു. അവർക്കെതിരെ കടുത്ത നടപടിയെടുത്തിട്ടുണ്ട്’’– മുഖ്യമന്ത്രി പറഞ്ഞു. 

English Summary:

Chief Minister Pinarayi Vijayan Unhappy with Masappadi Case Queries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com