ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ നിറവിൽ നാടും നഗരവും . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. മേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന ശോഭാ യാത്രകളിൽ കുട്ടികൾ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച് അണിനിരന്നു. ഗുരുവായൂരും ആറന്മുളയും അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമി ആഘോഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ കാഴ്ചകളിലേക്ക്.
ഗുരുവായൂരിൽ പതിനായിരക്കണക്കിന് ഭക്തർ എത്തി.
കണ്ണന്റെ പിറന്നാൾ ആഘോഷത്തിൽ ഗുരുവായൂരിലേക്ക് ജനസാഗരമെത്തി. ഞായറാഴ്ച രാത്രി ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. ഭക്തർക്ക് ദർശനത്തിന് ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിഭവസമൃദ്ധമായ പിറന്നാൾ സദ്യയിൽ 42000 പേരാണ് പങ്കെടുത്തത്. സ്വർണക്കോലം എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ 2 നേരം കാഴ്ചശീവേലിയും രാത്രി വിളക്ക് എഴുന്നള്ളിപ്പും ഉണ്ടായി. മമ്മിയൂർ ക്ഷേത്രത്തിൽ നിന്ന് കാലത്തും വൈകിട്ടും വർണാഭമായ ഗോപികാ നൃത്തം, ഉറിയടി, ഘോഷയാത്രയുമുണ്ടായി. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഗുരുവായൂരിലേക്ക് എഴുന്നള്ളിപ്പും ഘോഷയാത്രയുമുണ്ടായി. ബാലഗോകുലത്തിൻ്റെ ശോഭായാത്രയും നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.