ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. 

‘‘കനേഡിയൻ ഹൈകമ്മിഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചുവരുത്തിയിരുന്നു. 2024 ഒക്ടോബർ 29ന് ഒട്ടാവയിൽ നടന്ന പബ്ലിക് സേഫ്റ്റി ആൻഡ് നാഷനൽ സെക്യൂരിറ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നടപടികളെക്കുറിച്ച് ഒരു നയതന്ത്ര കുറിപ്പ് കൈമാറി. ആഭ്യന്തരമന്ത്രിയെ കുറിച്ച് സമിതിയിൽ മന്ത്രി ഡേവിഡ് മോറിസൺ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ചു. ’’ – വിദേശകാര്യമന്ത്രാലയ വക്താവ്  രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 

‌ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാനഡയിൽ നടന്ന സിഖ് വിഘടനവാദികളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ അമിത് ഷാ ആണെന്ന് കാനഡ ആരോപിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 

നിജ്ജർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്രബന്ധം വഷളായിരുന്നു. ഇന്ത്യ കഴിഞ്ഞ മാസം ഹൈകമ്മിഷണർ സഞ്ജയ് വർമയെ തിരിച്ചുവിളിച്ചിരുന്നു. ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കിയിരുന്നു. 

English Summary:

India Condemns Canada's Accusations Against Amit Shah, Warns of Diplomatic Fallout

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com