ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോഴിക്കോട് ∙ ലോക്സഭയിൽപ്പോലും ജനാധിപത്യപരമായി പ്രവർത്തിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാത്തതുകൊണ്ടാണു സഭയിൽ പ്രതിഷേധമുയരുന്നതെന്നും അതു ജനാധിപത്യമൂല്യങ്ങളെ നിലനിർത്താനുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.േവണുഗോപാൽ. എംപിമാരെ സസ്പെൻഡ് ചെയ്തു അടിയന്തരപ്രമേയങ്ങൾ അവതരിപ്പിക്കാൻ പോലും അനുമതി നൽകാതെയും പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണു ശ്രമം.

ജമ്മു കശ്മീരിനെ വിഭജിക്കാനുള്ളതു പോലുള്ള പ്രധാനപ്പെട്ട നിയമനിർമാണങ്ങള്‍ പോലും ദോശ ചുടുന്നതുപോലെ ചുട്ടെടുക്കുകയാണു ചെയ്യുന്നത്. ഇത്തരം ജനാധിപത്യധ്വംസനങ്ങളുടെ മൂർത്തിമദ്ഭാവമായി നിലകൊള്ളുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ഹോർത്തൂസ് വേദിയിൽ, ‘ജനാധിപത്യ ശരികൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.

കള്ളപ്പണം ഇല്ലാതാക്കാനെന്നു പറ‍ഞ്ഞാണ് നോട്ട് നിരോധിച്ചത്. എന്നാൽ, അതിനുശേഷം കേരളത്തിൽ തിരഞ്ഞെടുപ്പിനായി കോടികളുടെ കള്ളപ്പണം എത്തിയിട്ടും ഇ.ഡി. അന്വേഷണമില്ല. തെറ്റായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവർക്കു നേരെ അന്വേഷണ ഏജൻസികളെ കെട്ടഴിച്ചുവിടുകയും ചെയ്യുന്നു. ഇതു ചോദ്യം ചെയ്യുന്നതു ജനാധിപത്യസംവിധാനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താനല്ല. അവർ അവരുടെ ഉത്തരവാദിത്തം നിഷ്പക്ഷമായി നിർവഹിക്കുന്നില്ലെന്നതാണു പ്രശ്നം. തിരഞ്ഞെടുപ്പ് പ്രക്രിയ സംശുദ്ധവും സംശയരഹിതവുമാകണം. ബിജെപി ജയിക്കുമ്പോൾ മാത്രമല്ല വോട്ടിങ് യന്ത്രത്തെ സംശയിക്കുന്നത്. പല വികസിതരാജ്യങ്ങളും ബാലറ്റ് പേപ്പറിലാണ് തിരഞ്ഞെടുപ്പ്.

വൻകിട ബിസിനസുകാരുടെ കടം എഴുതിത്തള്ളുമ്പോൾ പ്രശ്നമില്ലാത്തവർ കോൺഗ്രസ് സർക്കാരുകൾ പാവപ്പെട്ടവന്റെ കൈയിൽ പണമെത്തിക്കാൻ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഫ്രീബീസ് എന്ന് ആക്ഷേപിക്കുകയാണ്. പ്രധാനമന്ത്രി പദവിയിലിരിക്കുകയും രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്ത രണ്ടു രക്തസാക്ഷികളുടെ കുടുംബത്തിൽനിന്നാണ് പ്രിയങ്ക വരുന്നത്.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വമുണ്ടായതിനുശേഷം ഇതുവരെ ഗാന്ധി കുടുംബത്തിൽനിന്നൊരാൾ മന്ത്രിപദവിയിൽപോലും ഇരുന്നിട്ടില്ല. നേതാക്കളുടെ മക്കളെ തിരഞ്ഞുപിടിച്ച് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമാക്കിയ ബിജെപിക്ക് കുടുംബാധിപത്യത്തെക്കുറിച്ചു പറയാൻ അർഹതയില്ല. കേരളത്തിലെ സിപിഎമ്മിൽ നടക്കുന്നത് എന്തു തരം കുടുംബാധിപത്യമാണെന്നു നമുക്ക് അറിയാവുന്നതല്ലേയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. മനോരമ ന്യൂസ് ഡൽഹി ചീഫ് ഓഫ് ബ്യൂറോ നിഷ പുരുഷോത്തമൻ മോഡറേറ്ററായി.

English Summary:

KC Venugopal About Democracy in Manorama Hortus

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com