ADVERTISEMENT

മുംബൈ ∙ മദ്യപിച്ച് ബസിൽ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പുണെയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ബസ് കണ്ടക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ ഭാര്യ യുവതിയോടു മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പായി.

സീറ്റിൽ നിന്നു എഴുന്നേൽക്കുന്നതിനിടെയാണ് യുവതിയോട് ഇയാൾ മോശമായി പെരുമാറിയത്. അനുചിതമായി യുവതിയെ തൊടാൻ ശ്രമിച്ചതോടെ പ്രകോപിതയായ യുവതി ഇയാളെ പിടിച്ചു നിർത്തി 26 തവണ മുഖത്തടിക്കുകയായിരുന്നു. യുവാവ് തന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം. അതിനിടെ ബസ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നു യുവതി ആവശ്യപ്പെട്ടു. ഷിർദിയിലെ ഒരു സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപികയായ യുവതി ഭർത്താവിനും മകനുമൊപ്പം ബസിൽ പുണെയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് മദ്യപനായ യുവാവിൽ നിന്നും ദുരനുഭവം ഉണ്ടായത്.

English Summary:

Woman Slap man: A young woman's 26 slaps to a harassing drunk youth on a Pune bus goes viral.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com