വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്ത് ട്രാവലർ മറിഞ്ഞു; 7 വയസ്സുകാരിക്ക് ദാരുണാന്ത്യം
Mail This Article
×
കോഴിക്കോട്∙ കൂടരഞ്ഞി വഴിക്കടവിൽ ട്രാവലർ മറിഞ്ഞ് ഏഴു വയസ്സുകാരി മരിച്ചു. നിലമ്പൂർ ഭാഗത്തുനിന്ന് പൂവാറൻതോട് വന്നു മടങ്ങുന്ന കുടുംബം ആണ് കുളിരാമുട്ടി കഴിഞ്ഞുള്ള വഴിക്കടവിനു സമീപം അപകടത്തിൽ പെട്ടത്. പരുക്കേറ്റ പത്തോളം പേരെ കെഎംസിടി, ഓമശ്ശേരി ശാന്തി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കു മാറ്റി.
വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്താണ് ട്രാവലർ മറിഞ്ഞത്. കുളിരാമുട്ടി ഇറക്കം കഴിഞ്ഞുള്ള വളവിനു സമീപം ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചിലരുടെ പരുക്ക് ഗുരുതരമാണ്.
English Summary:
Road Accident: Seven year old girl dies after traveller overturns, Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.