ADVERTISEMENT

കോഴിക്കോട്∙ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപീടികയിൽ ഉമ്മർ ഫിജിൻഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .

2022ൽ വിദ്യാർഥിനി പത്താംക്ലാസിൽ പഠിക്കുന്ന സമയത്താണ് ഇൻസ്റ്റാഗ്രാം വഴി  പെൺകുട്ടിയെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് സ്കൂളിൽനിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിദ്യാർഥിനിയുടെ നഗ്നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.

കേസ് റജിസ്റ്റർ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബെംഗളൂരുവിൽനിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

Man Arrested for Sexually Assaulting School Student in Kannur: young man was arrested for sexually assaulting a minor and distributing nude photos.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com