കാസർകോട് ∙ കാഞ്ഞങ്ങാട് പടന്നക്കാട് മേൽപ്പാലത്തിൽ ഇരുചക്രവാഹനത്തിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹൊസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ കരിവെള്ളൂർ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്. രാവിലെ 9.30ന് ആയിരുന്നു അപകടം. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കു പോകുന്നതിടെയാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നിർമാണത്തിൽ അപാകത ആരോപിക്കപ്പെടുന്ന ഇവിടെ പൂർണമായി റീ ടാറിങ് നടത്താത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണമെന്നാണ് ആരോപണം. പാലത്തിനു മുകളിലുണ്ടായ അപകടങ്ങളിൽ ഇതുവരെ 10ൽ ഏറെ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
English Summary:
Police Officer died in Lorry Accident in Kanhangad: Kanhangad accident claims the life of police officer. Civil Police Officer from Hosdurg station Vineesh died after tanker lorry near Padannakkad overbridge collide with the bike.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.