മാലിയിൽ സ്വർണഖനി തകർന്ന് 42 മരണം

Mail This Article
×
ബമാക്കോ ∙ മാലിയിലെ കെനീബ ജില്ലയിലെ ബിലാലി കോട്ടോ സ്വർണഖനിയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 42 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഖനിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ സ്വർണ ഉൽപാദകരിൽ മുൻനിരയിലുള്ള മാലിയിൽ ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ മാസം 29ന് കൂളികോറോയിലെ സ്വർണഖനിയിലുണ്ടായ അപകടത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു.
English Summary:
Mali Gold Mine Accident: Deadly Mali Gold Mine Collapse Kills 42 Workers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.