മാർപാപ്പ അപകടനില തരണം ചെയ്തു

Mail This Article
വത്തിക്കാൻ സിറ്റി ∙ ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലും കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടിവരും. കഴിഞ്ഞ മാസം 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഖമായ വിശ്രമത്തിനുശേഷം ഇന്നലെ അദ്ദേഹം ഉന്മേഷവാനായിരുന്നു. നോമ്പുകാല ധ്യാനത്തിന്റെ രാവിലത്തെയും വൈകിട്ടത്തെയും പ്രസംഗങ്ങളിൽ ഓൺലൈനായി മുഴുവൻ സമയവും പങ്കെടുത്തു. സ്വന്തം നാടായ അർജന്റീനയിലെ വെള്ളപ്പൊക്കം സംബന്ധിച്ച വിവരങ്ങൾ തേടി. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിച്ച് ടെലിഗ്രാം അയയ്ക്കാൻ നിർദേശിച്ചു.