ADVERTISEMENT

കുട്ടികൾക്കു വേണ്ടത്ര പോഷകങ്ങൾ കിട്ടുന്നുണ്ടോ എന്നു സംശയമുണ്ടോ. ബദാം, കശുവണ്ടി, നിലക്കടല, അവൽ തുടങ്ങിയവ മാറിമാറി ദിവസേന കൊടുക്കുക. അയൺ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി ചെറു പ്രായത്തിൽ വളർച്ചയ്‌ക്കാവശ്യമായ പോഷകങ്ങങ്ങളെല്ലാം ഇതിൽനിന്നു കിട്ടും. അവൽ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ഇതാ ടേസ്‌റ്റി അവൽ.

ചേരുവകൾ

മൾട്ടി ഗ്രെയിൻ ഓട്സ് -1/2 കപ്പ്
മട്ട അവല്‍ – 1/2 കപ്പ്
പാൽ -1/2 കപ്പ്
ശര്‍ക്കര ചുരണ്ടിയത് -1 കപ്പ്
തേങ്ങ ചുരണ്ടിയത് – 1/2 കപ്പ്
തേങ്ങക്കൊത്ത് – കാല്‍ കപ്പ്
കറുത്ത എള്ള് – 1ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക പൊടി – 2 ടീസ്പൂൺ
അണ്ടിപ്പരിപ്പ്, നിലകടല, പൊട്ടുകടല – അര കപ്പ്‌
നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍


തയാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത്‌ വറുത്തെടുക്കുക. തുടർന്ന് അണ്ടിപരിപ്പും നിലക്കടലയും പൊട്ടു കടലയും എള്ളും ഓട്സും അവലും ചേര്‍ത്ത് നന്നായി വറുത്തു മാറ്റി വയ്ക്കുക. ഇത് ചൂടാറാൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. അതേ പാനിൽ പാൽ ഒഴിച്ചു ശര്‍ക്കരയും ചേര്‍ത്ത് അടുപ്പില്‍ വച്ച് നന്നായി ഉരുക്കി എടുക്കുക. വേണമെങ്കിൽ അരിച്ച് എടുക്കാം. ഇതില്‍ തേങ്ങ ചുരണ്ടിയത് ചേർത്ത് നന്നായി കുറുകുമ്പോൾ അടുപ്പില്‍ നിന്ന് മാറ്റാം. ഏലക്കാപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടാറിയശേഷം, ചെറുചൂടില്‍ നേരത്തെ വറുത്ത ഓട്സ്, അവല്‍ ,നട്സ് മിക്സ് ചേര്‍ത്തു നന്നായി നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക.

സ്വാദിഷ്ടമായ ഈ വിഭവം ചായക്കൊപ്പം കഴിക്കാൻ നല്ല സ്വാദാണ്. പാർട്ടികളിൽ ഒരു ഡിസേർട്ട് ആയി വാനിലഐസ് ക്രീമിനൊപ്പവും ചേർത്ത് കഴിക്കാം. ഇഷ്ടമെങ്കിൽ പഴുത്ത നേന്ത്രപ്പഴം, ഈന്തപ്പഴം, ഉണക്ക മുന്തിരി ഇവയും നെയ്യിൽ വറത്തു ചേർക്കാം.

English Summary: Oats Aval Snacks Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com