ബ്ലൂ ബെറി ഫ്രഞ്ച് ടോസ്റ്റ് റോളപ്പ്, ബ്രഡ് കൊണ്ടൊരു വെറൈറ്റി പലഹാരം
Mail This Article
×
കുട്ടിപ്പട്ടാളത്തിനെ കൈയിലെടുക്കാൻ ബ്രഡ് കൊണ്ടൊരു വെറൈറ്റി പലഹാരം, അതാണ് ബ്ലൂ ബെറി ഫ്രഞ്ച് ടോസ്റ്റ് റോളപ്പ് !
ചേരുവകൾ
- ബ്രഡ് - 12 എണ്ണം
- ക്രീം ചീസ് - 113 ഗ്രാം
- പൗഡേർഡ് ഷുഗർ - അഞ്ചു ടേബിൾസ്പൂൺ
- വാനില എസൻസ് - അര ടീസ്പൂൺ
- മുട്ട - രണ്ടെണ്ണം
- പട്ട പൊടിച്ചത് - അര ടീസ്പൂൺ
- പാൽ - കാൽ കപ്പ്
- ബ്ലൂ ബെറി - ഒരു കപ്പ്
- ബട്ടർ - രണ്ടു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു റോളർ ഉപയോഗിച്ച് ബ്രഡ് നന്നായി പരത്തി അതിന്റെ വശങ്ങളിലുള്ള ക്രസ്റ്റ് മുറിച്ചു മാറ്റുക.
- ശേഷം ഒരു ബൗളിൽ മുട്ട, പട്ട പൊടിച്ചത്, പഞ്ചസാര, പാൽ, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
- ഇനി ഒരു കപ്പ് ബ്ലൂ ബെറിയും പഞ്ചസാരയും കൂടെ ചേർത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക.
- പരത്തി വച്ച ബ്രഡ് കഷ്ണങ്ങൾ എടുത്ത് അതിന്റെ വീതി കുറഞ്ഞ ഭാഗത്തു ക്രീം ചീസ് സ്പ്രെഡ് ചെയ്യുക, അതിനു മുകളിൽ ബ്ലൂ ബെറി ഒന്നോ രണ്ടോ വരിയായി വച്ച് സീൽ ചെയ്ത ശേഷം മുട്ട മിശ്രിതത്തിൽ കവർ ചെയ്തെടുക്കുക.
- ഒരു ഫ്രൈയിങ് പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ രണ്ടു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് റോൾ അപ്പ് ഓരോന്നായി ഇട്ട് എല്ലാ വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ മൊരിച്ച് വാങ്ങി വയ്ക്കുക.
- റോൾ അപ്പ് അലങ്കരിക്കാൻ കുറച്ചു പൗഡേർഡ് ഷുഗർ സ്പ്രെഡ് ചെയ്തു തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ചേർത്ത് വിളമ്പാം.
English Summary : Easy Brekfast ideas French Toast Roll, Blueberry french Toast-ups
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.