ADVERTISEMENT

പനിനീർ പൂക്കളുടെ നറുമണം നിറഞ്ഞ സിറപ്പ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • റോസാപ്പൂ - 20 (പനീർ റോസ)
  • വെള്ളം - 2 കപ്പ് ( 500 മില്ലിലിറ്റർ)
  • പഞ്ചസാര - 1 കപ്പ് (250 ഗ്രാം)
  • ബീറ്റ്‌റൂട്ട് ജ്യൂസ് - 1 ടേബിൾ സ്പൂൺ
  • റോസ് എസ്സൻസ് - 1/2 ടീ സ്പൂൺ

തയാറാക്കുന്ന വിധം

  • റോസ് ദളങ്ങൾ 10 മിനിറ്റ് ഉപ്പ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. 
  • ശേഷം 3 പ്രാവശ്യം കഴുകി എടുക്കുക. 
  • ഒരു പാനിൽ വെള്ളം ഒഴിച്ച്, പൂവിതളുകൾ ചേർത്തു 15 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. 
  • ദളങ്ങൾ വെള്ള കളർ ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. 
  • അരിപ്പയിൽ അരിച്ചെടുക്കുക.
  • അതിലേക്കു പഞ്ചസാരയും ബീറ്റ്‌റൂട്ട് ജ്യൂസും ചേർത്ത് ഇടത്തരം തീയിൽ 5 മിനിറ്റ് തിളപ്പിക്കുക. 
  • തീ ഓഫ് ചെയ്യുക. റോസ് എസ്സൻസ് ചേർക്കുക. 
  • തണുത്ത ശേഷം ഗ്ലാസ് ബോട്ടിലിൽ നിറച്ച് ഫ്രിജിൽ സൂക്ഷിക്കുക. 
  • ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം.

English Summary : Rose Syrup is made with natural rose extract and natural rose water.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com