ADVERTISEMENT

പുട്ട് ഏറ്റവും ഹെൽത്തിയായിട്ടുള്ള പ്രഭാത ഭക്ഷണമാണ്, പെട്ടെന്ന് തയാറാക്കുകയും ചെയ്യാം. ഒരേ ഒരു പ്രശ്നം ഓരോ പുട്ടും ആവികയറി വെന്തശേഷം എടുത്തുമാറ്റി വീണ്ടും പൊടി നിറച്ച് വയ്ക്കണം . ഇതൊന്നുമില്ലാതെ എളുപ്പത്തിൽ ഒരു വീട്ടിലേക്കു വേണ്ട മൂന്ന് നാലു പുട്ടുകൾ ഒന്നിച്ചു തയാറാക്കാം.

idli-steam-puttu
അപ്പചെമ്പിന്റെ തട്ടിൽ അരിപ്പൊടി പുട്ട് വയ്ക്കുന്ന വിധം

തേങ്ങയും അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നനച്ചെടുത്ത പുട്ട് പൊടി ഒരു ചില്ലു ഗ്ലാസിൽ (സ്റ്റീൽ ഗ്ലാസും ഉപയോഗിക്കാം) നിറച്ച് എടുത്ത്, കൈകൊണ്ട് നന്നായി അമർത്തണം. അപ്പച്ചെമ്പിൽ വെള്ളം ചൂടാകുമ്പോൾ, തീ കുറച്ചശേഷം, തട്ടിലേക്ക് ഓരോന്നും സാവധാനം കമിഴ്ത്തി ഇടുക, അതേ ഷെയ്പ്പിൽ നിൽക്കും.  ഗ്ലാസിനു പകരം ചിരട്ടയിൽ പുട്ടുപൊടി നിറച്ചും കമഴ്ത്തി എടുക്കാം. ഇങ്ങനെ ചെയ്താൽ സമയവും ഇന്ധനവും ലാഭിക്കാം. 

Note : റവ കൊണ്ടും പുട്ട് ഇങ്ങനെ തയാറാക്കാം.

English Summary: Puttu Recipe Without Puttu Maker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com