അന്ന് ഈ കമ്പനിയിൽ ഒരു ലക്ഷം ഇട്ടിരുന്നെങ്കിൽ ഇന്ന് കയ്യിൽ ഒരു കോടി; മൂല്യത്തിലും വൻ മുന്നേറ്റം

Mail This Article
നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന തീപ്പെട്ടി എയിം (AIM) അല്ലെങ്കിൽ ഹോം (HOME) ആണോ? മംഗൽദീപ് ചന്ദനത്തിരി വാങ്ങിയിട്ടില്ലേ? രാത്രി ചപ്പാത്തി ആശിർവാദ് ആട്ട കൊണ്ടായിരിക്കുമല്ലേ? ബിംഗോ ചിപ്സും യിപ്പീ നൂഡിൽസും സൺഫീസ്റ്റ് ബിസ്കറ്റും കുട്ടികൾക്കു വാങ്ങിക്കൊടുക്കാറില്ലേ. വിവേൽ, ഫിയാമ സോപ്, ക്ലാസ്മേറ്റ് നോട്ട്ബുക്ക്, സാവ്‌ലോൺ ആന്റിസെപ്റ്റിക് ലിക്വിഡ്, എൻഗേജ് പെർഫ്യൂം, മിന്റോസ് എന്നിങ്ങനെ നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന ഈ ബ്രാൻഡുകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. 113 വർഷം പഴക്കമുള്ള ഐടിസി (ITC) എന്ന ഒറ്റ ബ്രാൻഡിന്റെ കീഴിലാണ് ഈ ഉത്പന്നങ്ങളെല്ലാം. തീപ്പെട്ടി മുതൽ വൻകിട ഹോട്ടൽ ബിസിനസ് ശൃംഖലയിൽ വരെ എത്തി നിൽക്കുകയാണ് ഐടിസി ഇപ്പോൾ.