മുകളിലൊരു ശ്രദ്ധവേണം

Mail This Article
×
കോട്ടയം കറുകച്ചാലിലെ കുടുംബവീട്ടിലാണ് അച്ഛനും അച്ഛന്റെ അമ്മയും വർഷങ്ങളോളം താമസിച്ചിരുന്നത്. അന്നു വീട് രണ്ടു ഭാഗമായിട്ടായിരുന്നു. ഓടിട്ട അടുക്കളയും മൂന്നു കിടപ്പുമുറികളും, അടുക്കളയിൽനിന്നു കിടപ്പുമുറിയിലേക്കുള്ള ഒരു ഇടനാഴിയും. കുറെ വർഷങ്ങൾ കഴിഞ്ഞ് ഇടനാഴി പൊളിച്ചുമാറ്റി അവിടെ ആസ്ബസ്റ്റോസ് ഷീറ്റിട്ട് അത് ഊണുമുറിയാക്കി. ആസ്ബസ്റ്റോസ് കൊണ്ട് തന്നെയാണു തട്ടും തറച്ചത്. ആയിടയ്ക്കാണ് തട്ടിൽ ‘മരപ്പട്ടി’ താമസമാക്കുന്നത്. എന്തോ അപകടം സംഭവിച്ച് അത് ആസ്ബസ്റ്റോസ് തട്ടിന്റെ ഇടയിൽ കിടന്നു ചത്തു. ഒടുവിൽ അച്ഛൻ ആസ്ബസ്റ്റോസ് പൊളിച്ചു മരപ്പട്ടിയെ പുറത്തെടുത്തു.