ബാങ്ക് നിക്ഷേപത്തിൽ നിന്നു കൂടുതൽ നേട്ടം കിട്ടാൻ ഈ രീതി സഹായിക്കും

Mail This Article
ബാങ്ക് നിക്ഷേപം പോലെ നിക്ഷേപിക്കുന്ന തുകയ്ക്കും പറഞ്ഞ പലിശയ്ക്കും ഉറപ്പുള്ള മറ്റൊരു നിക്ഷേപമാർഗം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. പലിശ കുറഞ്ഞിട്ടും ബാങ്ക് നിക്ഷേപം വർധിക്കുന്നതിനു കാരണവും മറ്റൊന്നല്ല. അനിശ്ചിതത്വത്തിന്റെ നാളുകളിൽ കയ്യിലുള്ളതിൽ ഒരു വിഹിതം നിക്ഷേപം ബാങ്കിൽ തന്നെയാകണം. നിലവിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് ഗാരന്റിയുണ്ടെന്നതു ബാങ്ക് നിക്ഷേപത്തിന്റെ ആകർഷണീയതയാണ്.
ബാങ്ക് നിക്ഷേപത്തിൽ നിന്നു നേട്ടമുണ്ടാക്കാൻ
∙അത്യാവശ്യത്തിനു വേണ്ടിവരുന്ന ഒരു തുക കണക്കാക്കി അതു ബാങ്കിൽ തന്നെ ഇടുക.
∙വിവിധ ബാങ്കുകളുടെ, വിവിധ കാലയളവിലെ പലിശ വിലയിരുത്തുക. എന്നിട്ടു നിങ്ങൾക്ക് അനുയോജ്യമായ കാലയളവിൽ ഉയർന്ന പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിക്കുക.
∙ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയ്ക്കു പുറമേ സഹകരണ ബാങ്ക്, സംസ്ഥാന ട്രഷറി തുടങ്ങി ഉയർന്ന പലിശയുള്ള സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും പരിഗണിക്കാം.
∙ റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള ചില മൈക്രോ ഫിനാൻസ് കമ്പനികളും ഉയർന്ന പലിശ നൽകുന്നുണ്ട്. സുരക്ഷ കൂടി വിലയിരുത്തിയ ശേഷമേ അവയിൽ നിക്ഷേപം നടത്താവൂ.
∙മുതിർന്ന പൗരൻമാരായ മാതാപിതാക്കളുടെ പേരിൽ നിക്ഷേപിച്ചാൽ അര ശതമാനം അധിക പലിശ കൂടി നേടാനാകും.
English Summery : Earn More Income Through Bank Deposit