പുതിയ നിക്ഷേപ രീതികളിലൂടെ ട്രേഡിങ് പരീക്ഷിക്കാം

Mail This Article
ഇത് അത്യാധുനിക സാങ്കേതികവിദ്യകളുടെ കാലമാണ്. പുതിയ നിക്ഷേപ രീതികളുമായി ട്രേഡിങ് നടത്തുന്നതും നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്. സുരക്ഷിതമായ ട്രേഡിങ് ഇതിലൂടെ സാധ്യമാണെന്നത് പുതുതലമുറയെ ആവേശം കൊള്ളിക്കുന്നുമുണ്ട്. വീടിനുള്ളില്‍ കഴിയുന്നവര്‍ക്കും ഇതു നേട്ടമുണ്ടാക്കി തരുന്നു എന്നതാണ് മറ്റൊരു സവിശേഷത. മുമ്പ് പലരും കരുതിയിരുന്നതു പോലെ വെറും ഭാഗ്യമല്ല നേട്ടങ്ങള്‍ ഉണ്ടാക്കി തരുന്നതെന്നും പുതുതലമുറയ്ക്ക് അറിയാം. സാമ്പത്തിക വിശകലനത്തിലെ അനുഭവസമ്പത്തു വഴി ട്രേഡിങില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും. പക്ഷേ, ഇതെങ്ങനെ സാധിക്കും? ബിനോമോ അടക്കമുള്ള സാധ്യതകള്‍ തുറന്നു വരുന്നത് ഇക്കാര്യങ്ങള്‍ അന്വേഷിക്കുമ്പോഴാണ്.
നാം ഏറെ അധ്വാനിച്ചു നേടിയ പണം നിക്ഷേപിക്കുമ്പോള്‍ മുന്നിലുള്ള വലിയൊരു അവസരമാണ് ട്രേഡിങ്. ഇതു പരിഗണിക്കുമ്പോഴും നിരവധി പേര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഒഴിവാക്കുകയാണ്. വിദഗ്ദ്ധര്‍ക്കു മാത്രമേ ഇവിടെ വിജയിക്കാനാകൂ എന്ന തെറ്റിദ്ധാരണയാണ് ഇതിനു കാരണമാകുന്നത്. അധിക വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമായ ഒന്നാണ് ബിനോമോ പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍.
സ്വയം പരിശീലിച്ചു തുടക്കം കുറിക്കാം
സ്വയം പരിശീലിച്ചു തുടക്കം കുറിക്കാം എന്നതാണ് ബിനോമോയുടെ വലിയൊരു സവിശേഷത. ഇതിന് ഡെമോ അക്കൗണ്ട് സഹായിക്കും. ഈ രംഗത്ത് അല്‍പമെങ്കിലും പരിചയമുണ്ടെങ്കില്‍ ചെറിയ തുക ഉപയോഗിച്ചു നിക്ഷേപം തുടങ്ങുകയും ആവാം. 2014-ല്‍ തുടക്കമിട്ട ബിനോമോ വെബ്സൈറ്റ് സുരക്ഷിതമായ ഓണ്‍ലൈന്‍ ട്രേഡിങ് സേവനങ്ങളാണു നല്‍കി വരുന്നത്. ഏറെക്കാലമായി ഹിന്ദി വെബ്സൈറ്റുമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഓഹരി, ഇന്‍ഡൈസസ്, ഒടിസി, കറന്‍സി ട്രേഡിങ്, ഉല്‍പന്ന ട്രേഡിങ് തുടങ്ങിയ വിവിധയിനം ട്രേഡിങ് സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കുന്ന തികച്ചും നൂതനവും നിയമവിധേയവുമായ ഓണ്‍ലൈന്‍ ട്രേഡിങ് സംവിധാനമാണ് ബിനോമോ ഡോട്ട് കോം. സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യമാകും വിധം ഐഒഎസ്, ആന്‍ഡ്രോയ്ഡ് സംവിധാനങ്ങളിലുള്ള ട്രേഡിങ് ആപുകളും ബിനോമോ പുറത്തിറക്കിയിട്ടുണ്ട്.113 രാജ്യങ്ങളില്‍ ഇതിനകം സേവനം നല്‍കി വരുന്നു എന്നത് ബിനോമോയെ കൂടുതല്‍ വിശ്വസനീയവുമാക്കുന്നു.

ഡെമോ അക്കൗണ്ടു മുതല്‍ സൗജന്യ ടൂര്‍ണമെന്റു വരെ
കാര്യങ്ങള്‍ മനസിലാക്കിയെടുക്കാന്‍ സഹായകമായ ഡെമോ അക്കൗണ്ടുകളെ കുറിച്ചു പറഞ്ഞല്ലോ. ഇതിനു പുറമെ നിരവധി പരിശീലന രീതികള്‍ ബിനോമോയ്ക്കുണ്ട്. കൂടുതല്‍ പരിശീലനവും നേട്ടവും നല്‍കുന്ന സൗജന്യ ടൂര്‍ണമെന്റുകള്‍, ഹെല്‍പ് സെന്റര്‍ തുടങ്ങിയവയും സവിശേഷതയാണ്. ബിനോമയുടെ ട്യൂട്ടോറിയലുകള്‍ നിരവധി പേര്‍ക്കാണ് ഉപകാരമായത്. വളരെ ലളിതമായി ഇതില്‍ രജിസ്റ്റര്‍ ചെയ്യുകയും ലോഗിന്‍ ചെയ്യുകയും സാധ്യമാണ്.
ഓരോരുത്തര്‍ക്കും യോജിച്ച അക്കൗണ്ടുകള്‍
ഡെമോ അക്കൗണ്ടുകള്‍ക്കു പുറമെ സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ്, വിഐപി എന്നീ അക്കൗണ്ടുകളാണ് ബിനോമോയിലുള്ളത്. ഡെമോ അക്കൗണ്ടിന്റെ പേരു സൂചിപ്പിക്കും പോലെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനുള്ള ഒരു മാര്‍ഗമാണ്. ആയിരം ഡോളറിന്റെ ഈ ഡെമോ അക്കൗണ്ട് സൗജന്യമാണ്. ഇത് റീചാര്‍ജു ചെയ്യാനും സാധിക്കും. ട്രേഡിങ് ആരംഭിക്കുന്നതിനു മുന്നേ തന്നെ അതിനായുള്ള ആശയങ്ങളും തന്ത്രങ്ങളും ഡെമോ അക്കൗണ്ടിലൂടെ പരിചയപ്പെടാം.
യഥാര്‍ത്ഥ ട്രേഡിങിലേക്കു കടക്കാനുള്ള അക്കൗണ്ടാണ് സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ട്. അഞ്ചു ഡോളര്‍ മുതല്‍ നിക്ഷേപിച്ച് സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ട് ആക്ടിവേറ്റു ചെയ്യാം. നാല്‍പ്പതിലേറെ ആസ്തികളില്‍ ട്രേഡ് ചെയ്യാന്‍ ഇത് അവസരം നല്‍കും.

സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടിനേക്കാള്‍ സവിശേഷതകള്‍ ലഭ്യമാക്കുന്നവയാണ് ഗോള്‍ഡ് അക്കൗണ്ടുകള്‍. 500 ഡോളര്‍ നിക്ഷേപവുമായി ഗോള്‍ഡ് അക്കൗണ്ട് ആരംഭിക്കാം. കൂടുതല്‍ വിശാലമായ ട്രേഡിങ് അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക.ആയിരം ഡോളര്‍ നിക്ഷേപവുമായി വിഐപി അക്കൗണ്ട് ആരംഭിക്കാം. ട്രേഡിങ് സംബന്ധിച്ച അനന്ത സാധ്യതകളാണ് ബിനോമോയുടെ വിഐപി അക്കൗണ്ടിലൂടെ ലഭിക്കുക.
തുടക്കക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരു പോലെ സൗകര്യപ്രദം
എല്ലാ നിക്ഷേപകര്‍ക്കും സൗകര്യപ്രദമാകുന്നു എന്നതാണ് എന്തുകൊണ്ട് ബിനോമോ എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരം. തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും ട്രേഡിങ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ദിവസം മുഴുവന്‍ ബിനോമോ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ബിനോമോ പാന്‍ടിപിന്റെ സഹായവും ലഭിക്കും. കുറഞ്ഞത് അഞ്ചു ഡോളറുമായി നിക്ഷേപം നടത്താം എന്നതും കുറഞ്ഞത് ഒരു ഡോളറിന്റെ ട്രേഡിങ് സാധ്യമാണെന്നതും ഈ സംവിധാനത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നു. ഫീസും കമ്മീഷനും ഇല്ല എന്നതും ആഗോളതലത്തില്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ചില പെയ്‌മെന്റ് രീതികള്‍ക്ക് ഒരു കമ്മീഷനും ലഭിക്കാം. ഇതോടൊപ്പം പണം വളരെ എളുപ്പത്തില്‍ പിന്‍വലിക്കാം എന്നതും ഇടപാടുകാര്‍ക്ക് സഹായകമാകുന്നു. ട്രേഡിങില്‍ മൂലധന നഷ്ടമുണ്ടാകാമെന്ന അപകട സാധ്യതയുമുണ്ട്.
∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.