ADVERTISEMENT

ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡായ നൈകയുടെ പ്രൊമോട്ടറായ ഫാൽഗുണി നയ്യാർ ഒറ്റ ദിവസം കൊണ്ട് കുതിച്ചു കയറിയത് ലോകത്തിലെ അതിസമ്പന്നരുടെ പട്ടി‌കയിലേയ്ക്ക്. നൈകയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് ഇന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ വില 80 ശതമാനത്തോളം കുതിച്ചുയർന്നതോടെയാണ് 58 കാരിയായ ഫാൽഗുണി നയ്യാർ ഇന്ത്യയിലെ നമ്പർ വൺ 'സെൽഫ്–മെയ്ഡ്' കോടീശ്വരിയായതും ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചതും. ബ്ലൂംബർഗ് ബില്യണയർ സൂചികയനുസരിച്ചാണിത്. ഇതോടെ 650 കോടി ഡോളറിന്റെ ആസ്തിയാണ് അവർക്കുള്ളത്.  ഇവരുടെ രണ്ട് മക്കളും കമ്പനിയുടെ പ്രമോട്ടർമാരാണ്.  ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്ന നയ്യർ 2012ലാണ് ഓൺലൈൻ സൗന്ദര്യവർധക ബ്രാൻഡായ നൈക തുടങ്ങിയത്. ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു വനിത ചുക്കാൻ പിടിക്കുന്ന കമ്പനി ആദ്യദിനം തന്നെ ഇത്ര മുന്നേറ്റം നേടുന്നതും  ഒരു ഓൺലൈൻ സ്റ്റാർപ്പ് ഇത്തരത്തിൽ സൂപ്പർ ബമ്പറടിക്കുന്നതും ആദ്യമായാണ്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍  ഒന്ന് വരെ നടന്ന കമ്പനിയുടെ ഐപിഒയും ഗംഭീര വിജയമായിരുന്നു. 

English Summary: Falguny Nayar Jumped to World's Richest list after the Listing of Nykaa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com