ADVERTISEMENT

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ, എട്ടു ഗോളുകൾ പെയ്തിറങ്ങിയ രാത്രിയിൽ സിനിസ സ്റ്റാനിസാവിച്ചിന്റെ ഹാട്രിക് ചിറകിലേറി ഗോകുലത്തിനു മഹാവിജയം. സീസണിലെ കരുത്തരായ ഇന്റർ കാശിയെ 6–2ന് ഗോകുലം തോൽപിച്ചത്.

9, 30, 73 മിനിറ്റുകളിലായിരുന്നു സിനിസയുടെ ഗോളുകൾ. ആദ്യപകുതിയുടെ ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിലും (47) അവസാന ഇൻജറി ടൈമിന്റെ ആറാം മിനിറ്റിലുമായി (96) ഇഗ്നാസിയോ അബലാഡോ  ഇരട്ട ഗോളുകൾ നേടി. 96–ാം മിനിറ്റിൽ അബലാഡോ മധ്യവരയിൽനിന്നെടുത്ത ലോങ് റേഞ്ചറാണ് അവിശ്വസനീയ ഗോളായി മാറിയത്. 49–ാം മിനിറ്റിൽ സെർജിയോ ലാമാസ് ഗോൾ നേടി.  ബ്രയസ് മിറാൻഡയും  മാറ്റിജ ബാബോവിച്ചുമാണ് ഇന്റർ കാശിക്കായി ഗോളുകൾ നേടിയത്.   16 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്.

English Summary:

I-League Thriller: Sinisa Stanisavljevic's hat-trick led Gokulam Kerala FC to a dominant 6-2 win over Inter Kashi in the I-League. Ignacio Abilado also scored twice, securing a crucial victory for Gokulam in their climb up the league standings.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com