കരയിൽ പൊന്നുവിളയ്ക്കാൻ ഒരുങ്ങി സിഎംസ് കോളജ്
Mail This Article
×
നാടിനെ അറിയുവാനും നാടൻ കൃഷിരീതികളെ ചേർത്തുപിടിക്കാനും കോട്ടയം സിഎംസ് കോളജ് ഒരുങ്ങി. കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒളശ്ശയിൽ 40 സെന്റ് സ്ഥലത്താണ് ജൈവകരനെൽ കൃഷിയും ചെറുധാന്യ കൃഷിയും ആരംഭിച്ചത്. പഞ്ഞപുല്ലാണ് 10സെന്റ് സ്ഥലത്ത് നട്ടിരിക്കുന്നത്.
പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വാ കൃഷി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസേഴ്സായ ഡോ. കെആർ അജീഷ്, ഡോ. അമൃത റീനു എബ്രഹാം, വോളന്റിയേഴ്സ് ശ്രീജിത്ത് റെജി, എസ്. സംയുക്ത ബാലമുരളികൃഷ്ണ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി. മുപ്പതിലേറെ കുട്ടികൾ പ്രസ്തുത പരിപാടിയിൽ പങ്കുചേർന്നു. ജൈവ കർഷകനായ ഷാൻ കല്ലുങ്കത്ര ജൈവകൃഷിക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.