സർപ്രൈസ് സമ്മാനവുമായി ഭാര്യ; വിശ്വസിക്കാനാവാതെ നൂബിൻ

Mail This Article
സീരിയൽ താരം നൂബിൻ ജോണിയുടെ ജന്മദിനം ആഘോഷമാക്കി കുടുംബം. ഇടുക്കിയിലെ രാജാക്കാടുള്ള നൂബിന്റെ വീട്ടിലായിരുന്നു ആഘോഷം. വിവാഹശേഷമുള്ള നൂബിന്റെ ആദ്യ ജന്മദിനമാണ് ഇത്. ആഘോഷത്തിന്റെ വിഡിയോ നൂബിന്റെ യുട്യൂബിൽ പങ്കുവച്ചിരുന്നു.
കോണ്ടസ കാർ ആണ് ഭാര്യ ബിന്നി നൂബിന് ജന്മദിന സമ്മാനമായി നൽകിയത്. നൂബിൻ കോണ്ടസ കാറിന്റെ ആരാധകനാണെന്നും അതാണ് ഇങ്ങനെയൊരു സമ്മാനം നൽകാൻ കാരണമെന്നും ബിന്നി പറഞ്ഞു. നൂബിന്റെ സഹോദരനാണ് ഈ സർപ്രൈസ് നൽകാൻ ബിന്നിയെ സഹായിച്ചത്. ഒരുപാട് നാളായി ആഗ്രഹിച്ച വാഹനം തേടിയെത്തിയപ്പോൾ നൂബിന് വിശ്വസിക്കാനായില്ല.
ഓഗസ്റ്റ് 25ന് ആയിരുന്നു നൂബിന്റെയും ബിന്നിയുടെയും വിവാഹം. ഏഴു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബവിളക്ക് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.