സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അപ്പാനി ശരത്

Mail This Article
നടൻ അപ്പാനി ശരത്തിന്റെ മേക്കോവർ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. സാൾട്ട് ആൻഡ് പെപ്പര്‍ ലുക്കിലാണ് അപ്പാനി എത്തുന്നത്. സെലിബ്രിറ്റി ഡിസൈനർ ഹസൻ ആണു ഷൂട്ടിനു പിന്നിൽ.

പതിവിൽനിന്നു വ്യത്യസ്തമായ ലുക്കിൽ അപ്പാനിയെ ഫ്രെയിമിൽ എത്തിക്കാനായിരുന്നു ശ്രമിച്ചത്. സിനിമയിൽ ഗ്രേ കഥാപാത്രങ്ങളെ പലപ്പോഴായി താരം അവതരിപ്പിച്ചിട്ടുണ്ട്. രൂപത്തിലും ഭാവത്തിലും വേഷത്തിലും ഈ തീവ്രത പ്രതിഫലിപ്പിക്കാനായിരുന്നു ശ്രമം.

ബ്ലാക് സ്യൂട്ട് ആണ് വേഷം. അനിജ ജലൻ ഫൊട്ടോഗ്രഫയും ലിജിത മനു റാഫേൽ മേക്കപ്പും ചെയ്തു. ഹസനാണ് സ്റ്റൈലിങ്. റബിന്‍ ഹെയർ സ്റ്റൈൽ ഒരുക്കി. മികച്ച പ്രതികരണമാണ് ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്.