മെൻസ് വെയർ കിടിലൻ കളക്ഷനുമായി ആമസോൺ

Mail This Article
ക്ലാസിക് ലുക്കോ, കാഷ്വൽ ഔട്ട്ഫിറ്റോ, ആധുനിക ട്രെൻഡുകളോ.. നിങ്ങൾ തേടുന്ന സ്റ്റൈൽ എന്തുമാകട്ടെ അത് ആമസോണിന്റെ മെൻസ് വെയർ സ്റ്റോറിലുണ്ട്. ലുക്കും കംഫർട്ടും ഉറപ്പു നൽകുന്ന, എന്നാൽ ബഡ്ജറ്റിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഏറ്റവും മികച്ച വസ്ത്രങ്ങളാണ് ആമസോൺ മെൻസ് വെയർ കളക്ഷനിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വാൻ ഹ്യൂസെൻ, അലൻ സോളി, പാർക്ക് അവന്യു തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടേത് അടക്കമുള്ള വസ്ത്രങ്ങളും ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ ഏറ്റവും മികച്ച ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരവുണ്ട്.
ഔദ്യോഗിക മീറ്റിങ്, സുഹൃത്തുക്കൾക്കൊപ്പമുള്ള ഔട്ടിങ്, ആഘോഷവേളകൾ അങ്ങനെ ഏത് അവസരത്തിനുമുള്ള പെർഫെക്റ്റ് ലുക്ക് കണ്ടെത്താൻ ഇനി സ്റ്റോറുകൾ കയറിയിറങ്ങേണ്ടതില്ല. ബിസിനസ് മീറ്റിങ്ങുകള്‍ക്കും ഔദ്യോഗിക ലുക്കിനുമായി ടെയിലർ-ഫിറ്റ് ഷർട്ടുകൾ, സ്മാർട്ട് ബ്ലേസറുകൾ, റിങ്കിള്‍ റെസിസ്റ്റന്റ് ഷർട്ടുകൾ, സ്റ്റൈലിഷ് ടൈകൾ എന്നിവയുടെ വിപുലമായ ശേഖരത്തിൽ നിന്നും തിരഞ്ഞെടുക്കാം. കാഷ്വൽ ലുക്കിനായി ട്രെൻഡി ഗ്രാഫിക് ടീഷർട്ടുകൾ, ടെക്സ്ചേർഡ് ഷർട്ടുകൾ, കുർത്തകൾ, ഡെനിം ജാക്കറ്റുകൾ, റിപ്ഡ് ജീൻസ് എന്നിവയും സ്റ്റോറിലുണ്ട്.
ഔട്ട്ഡോർ ആക്ടിവിറ്റികൾക്കോ സ്പോർട്സിനോ അനുയോജ്യമായ വസ്ത്രങ്ങളാണ് തേടുന്നതെങ്കിൽ സ്പോർട്സ് ജേഴ്‌സികൾ, ട്രാക്ക് പാന്റുകൾ, സ്വെറ്റ്‌ഷർട്ടുകൾ എന്നിവയും മികച്ച ഓഫറുകളിൽ വാങ്ങാം. വേനൽക്കാലത്തും ശൈത്യകാലത്തും മഴക്കാലത്തുമൊക്കെ ലുക്ക് നിലനിർത്താൻ വൂളൻ സ്വെറ്ററുകൾ, കോ ഓർഡ് സെറ്റുകൾ, ഹൂഡികൾ, വിൻഡ് ചീറ്ററുകൾ, റെയിൻജാക്കറ്റുകൾ എന്നിവയിൽ നിന്നും ഏറ്റവും മികച്ചവ തെരഞ്ഞെടുക്കാം.
ആഘോഷ അവസരങ്ങളിൽ തിളങ്ങാൻ സിൽക്ക് ബ്ലെൻഡ് കുർത്തകൾ, ധോത്തി -കുർത്ത സെറ്റുകൾ, ഫോർമൽ/ പാർട്ടി വെയ്സ്റ്റ് കോട്ടുകൾ, എത്നിക് വെയറുകൾ തുടങ്ങി നിരവധി ഓപ്ഷനുകളുണ്ട്. നൈറ്റ് വെയറുകൾ, പൈജാമ സെറ്റുകൾ, ഇന്നർവെയറുകൾ എന്നിവയുടെ വിപുലമായ ശേഖരവും സ്റ്റോറിൽ ഒരുക്കിയിരിക്കുന്നു. ഉയർന്ന വിലയുള്ള ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 40 മുതൽ 70 ശതമാനം വരെ വിലക്കുറവിന് പുറമേ ലിമിറ്റഡ് ടൈം ഡീലുകൾ ഇപ്പോൾ ലൈവാണ്.