ADVERTISEMENT

വിവാഹദിനത്തിൽ റാൽഫ് ലോറെയ്‌ൻ ഡിസൈനർ ഗൗണിൽ അതിസുന്ദരിയായി പ്രിയങ്ക ചോപ്ര എത്തിയപ്പോൾ ലോകം കണ്ണുവച്ചത് പിന്നിലേക്കു നീണ്ട ശിരോവസ്ത്രത്തിലാണ്. വെറുതെയൊരു നീളൻ വെയ്‌ലല്ല, ലോകത്തെ ഏറ്റവും നീളം കൂടിയതു തന്നെ വേണമെന്നു നിർദേശിച്ച് ഒരുക്കിയതാണ് അതെന്നു പിന്നീട് പ്രിയങ്ക തന്നെ പറഞ്ഞു. ‘‘ഔട്ട് ഓഫ് ദ് വേൾഡ് വെയ്‌ൽ ’’ എന്ന പ്രശംസയോടെയാണ് 75 അടി നീളമുള്ള ആ ട്യൂൾ വെയ്‌ൽ ഫാഷനിസ്റ്റകൾ സ്വീകരിച്ചത്.

ഇപ്പോഴിതാ, പ്രിയങ്ക ചോപ്രയുടെ സ്വപ്നങ്ങൾക്കുമപ്പുറം നീളം കൂടിയ ട്യൂൾ വെയ്ൽ സ്വന്തമാക്കിയിരിക്കുന്നൊരു മലയാളി വധു. കോവിഡ് കാലത്തെ വിവാഹാഘോഷത്തിന് ഒട്ടേറെ പരിമിതികളുണ്ട്. എങ്കിൽ പിന്നെ വിവാഹവസ്ത്രം സ്വപ്നം പോലെതന്നെയാകട്ടെ എന്നു തീരുമാനിച്ചു. അങ്ങനെ സ്റ്റൈൽ സ്റ്റേറ്റ്മെന്റായി ഒരുക്കിയത് അലങ്കാരത്തുന്നലുകൾ ചേർന്ന ട്യൂൾ വെയ്ൽ. നീളം – 100 അടി! 

‘‘ഒട്ടേറെ അന്വേഷണങ്ങൾ നടത്തിയാണ് നീളൻ വെയ്‌ൽ തയാറാക്കിയത്. സിൽക്ക് ത്രെഡിൽ ഫ്ലോറൽ ഡിസൈൻസും സെക്വിൻസുകൾ ചേർത്ത് കെഎസ് എന്ന ലോഗോയും വെയ്‌ലിൽ ചേർത്തു. പാശ്ചാത്യരാജ്യങ്ങളിൽ ട്രെൻഡിയായ ട്രംപറ്റ് ഗൗൺ വധുവിനായി തയാറാക്കി. പ്രിയങ്ക ചോപ്രയുടേതിനേക്കാൾ നീളം കൂടിയ വെയ്‌ൽ എന്ന ആലോചനയിലാണ് 100 അടിയിലെത്തിയത്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും നീളൻ വെയ്‌ൽ ആകുമിത്’’,  വസ്ത്രമൊരുക്കിയ മിലൻ ഡിസൈൻസ് കൊച്ചി സാരഥി ഷേർളി റെജിമോൻ പറഞ്ഞു.

ഈ വിവാഹവസ്ത്രത്തിന്റെ വിശേഷങ്ങൾ വെയ്‌ലിൽ മാത്രമായി തീരുന്നില്ല. വരന്റെ അമ്മയിൽനിന്നു വധുവിനു ലഭിക്കുന്ന ഏറ്റവും മനോഹരമായ വിവാഹസമ്മാനം കൂടിയായി മാറി ഈ വസ്ത്രം. സിഇഒ ഷേർളി റെജിമോന്റെ മകൻ കെവിൻ പടിക്കലിന്റെ വധു സിബിയക്കു വേണ്ടിയാണ് റോയൽ ട്രംപറ്റ് ഗൗണും നീളൻ വെയ്‌ലും ഡിസൈൻ ചെയ്തത്. ആറു മാസമെടുത്താണ് മിലൻ ഡിസൈനർ ടീം വിവാഹവസ്ത്രമൊരുക്കിയത്. 

English Summary : Kerala bride surprise fashion world with her longest veil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com