ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടലിൽ ബീച്ചിൽ വിചിത്രമായ ലോഹവസ്തു അടിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ അഭ്യൂഹങ്ങളാണ് ഉയർന്നത്. ഇസ്റോ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിനെ വഹിക്കാൻ ഉപയോഗിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്നാണ് ഉയരുന്ന അഭ്യൂഹങ്ങളിലൊന്ന്. 

 

ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി ഇതെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേറെ ഏതെങ്കിലും രാജ്യങ്ങളുടെ ബഹിരാകാശ വിക്ഷേപണത്തിലെ വാഹനത്തിന്റെ ഭാഗമാകാനും ഇടയുണ്ട്. എന്നാൽ 2014ൽ അപ്രത്യക്ഷമായ എംഎച്ച്370 മലേഷ്യൻ വിമാനത്തിന്റെ ഭാഗമാണിതെന്നും ഒരു കഥയിറങ്ങിയിട്ടുണ്ട്. എന്തായാലും ഈ വാദം വ്യോമയാനരംഗത്തെ വിദഗ്ധർ നിഷേധിച്ചു. 

 

ചന്ദ്രയാൻ 3 വിക്ഷേപണവുമായി ബന്ധപ്പെട്ടുള്ള ആകാശവെളിച്ചം കഴിഞ്ഞദിവസം ഓസ്ട്രേലിയയിൽ ദൃശ്യമായിരുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള ട്വിറ്റർ ഉപയോക്താക്കൾ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ത്രസ്റ്റർ എൻജിന്റെ സഹായത്തോടെ ചന്ദ്രയാൻ 3 പേടകത്തിനെ നിശ്ചിത രണ്ടാം ഭ്രമണപഥത്തിലേക്കും ഐഎസ്ആർഒ വിജയകരമായി എത്തിച്ചു. 41,603 കിലോമീറ്റർ കൂടിയതും 226 കിലോമീറ്റർ കുറഞ്ഞതുമായ അകലമുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോൾ.

 

5 ഘട്ടങ്ങളിലായി ഏകദേശം 4 ലക്ഷം കിലോമീറ്റർ വരെ അകലെ എത്തിച്ച ശേഷമാണ് ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പേടകം കടക്കുന്നത്.ചന്ദ്രോപരിതലത്തിൽ 100 കിലോമീറ്റർ മുകളിൽ വൃത്താകൃതിയിലെ ഭ്രമണപഥത്തിലെത്തിയ ശേഷം പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു വേർപെടുന്ന ലാൻഡർ, ത്രസ്റ്റർ എൻജിൻ ഉപയോഗിച്ച് വേഗം കുറച്ചാകും താഴേക്കു പതിക്കുക. 

 

ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനിലാണ് ചന്ദ്രയാൻ 3 അയയ്ക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നത്. ചന്ദ്രയാൻ 3 ദൗത്യം വഹിച്ചുള്ള എൽവിഎം 3 റോക്കറ്റിന്റെ ആകാശക്കുതിപ്പ് ആകാശത്തു നിന്നു കാണാനും ചിലർക്ക് ഭാഗ്യം ലഭിച്ചു.

 

ചെന്നൈയിൽ നിന്ന് ബംഗ്ലദേശ് തലസ്ഥാനം ധാക്കയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രികർക്കാണ് അപൂർവാവസരം ലഭിച്ചത്. ഇവരിൽ ചിലർ ഇതിന്റെ വിഡിയോയുമെടുത്തു. ഈ വിഡിയോ ട്വിറ്ററിൽ തരംഗമായിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com