'ദിസ് ഡീൽ ഈസ് വിത്ത് ദ് ഡെവിള്‍'!, ആകാശത്ത് ചെകുത്താന്റെ കൊമ്പുകൾ ദൃശ്യമാകും

Mail This Article
അടുത്തിടെ സമ്പൂർണ ചന്ദ്രഗ്രഹണം വാർത്തകളിൽ നിറഞ്ഞു, ഇപ്പോഴിതാ സമ്പൂർണ സൂര്യഗ്രഹണവും എത്തുകയാണ്. 2025 മാർച്ച് 29-ന്, ഒരു ഭാഗിക സൂര്യഗ്രഹണം വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ചില പ്രദേശങ്ങളിൽ 'ചെകുത്താന്റെ കൊമ്പുകൾ'(Devil Horns) അല്ലെങ്കിൽ 'സോളാര്‍ ഹോൺ' എന്നറിയപ്പെടുന്ന അപൂർവ ദൃശ്യാനുഭവം സൃഷ്ടിക്കും. ചക്രവാളത്തിലായിരിക്കും ഉദയസൂര്യന്‍ ‘കൊമ്പുകള്‍’ പോലെ കാണപ്പെടുന്നത്.
ചന്ദ്രൻ ഉദയസൂര്യനെ ഭാഗികമായി മറയ്ക്കുമ്പോൾ ഗ്രഹണസമയത്ത് ആദ്യം ദൃശ്യമാകുക സൂര്യന്‍റെ രണ്ട് കൊമ്പുകള്‍ പോലെയുള്ള ഭാഗങ്ങളായിരിക്കും, ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ തടസ്സപ്പെടുത്തുമ്പോഴുണ്ടാകുന്ന ഒരു ഭാഗിക സൂര്യഗ്രഹണത്തിലാണ് ചെകുത്താന്റെ കൊമ്പുകൾ കാണാൻ കഴിയുന്നത്.
ചക്രവാളത്തിനടുത്തുള്ള അന്തരീക്ഷത്തിന്‍റെ സ്വാധീനം ഈ ‘കൊമ്പുകളുടെ’ നീളത്തിനേയും രൂപത്തിനെയും സ്വാധീനിക്കും.സൂര്യോദയവുമായി ഒരു ഭാഗിക ഗ്രഹണം ഒത്തുചേരുമ്പോൾ മാത്രമേ ഈ പ്രഭാവം ദൃശ്യമാകൂ.
2025 മാർച്ച് 29-ന് ഇന്ത്യയിൽ ഒരു ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടുമെങ്കിലും, ഉച്ചകഴിഞ്ഞ് സംഭവിക്കുന്നതിനാൽ, ചെകുത്താന്റെ കൊമ്പുകൾ കാണാൻ കഴിയില്ല.
സുരക്ഷാ മുൻകരുതലുകൾ
ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്, ഭാഗിക ഗ്രഹണം ആണെങ്കിൽ പോലും, കണ്ണിന് ഗുരുതരമായ കേടുപാടുകൾ ഉണ്ടാകാനിടയുണ്ട്. പ്രത്യേകം രൂപകൽപ്പന ചെയ്ത കണ്ണടകൾ.
അംഗീകൃതമായ സൗര ഫിൽട്ടറുകളുള്ള ടെലിസ്‌കോപ്പുകൾക്കും ബൈനോക്കുലറുകളും ഉപയോഗിക്കുക.