കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയാണ് മലയാള മനോരമ സംഘടിപ്പിക്കുന്ന ഓട്ടോ വേൾഡ് എക്സ്പോ. രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന എക്സ്പോയിൽ വാഹന ലോകത്തെ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും വെഹിക്കിൾ ഡിസ്പ്ലേയുള്ള സ്റ്റാളുകൾ ഉണ്ടാകും. അപൂർവ വിന്റേജ് വാഹനങ്ങളുടെ പ്രത്യേക പവിലിയൻ, സൂപ്പർ കാറുകൾ, ലക്‌ഷ്വറി കാറുകൾ, സൂപ്പർ ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ വാഹനലോകത്തെ പുത്തൻ ട്രെൻഡുകളും മോഡലുകളും ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ മാനോരമ ഓട്ടോ വേൾഡ് എക്സ്പോ.