Activate your premium subscription today
Saturday, Apr 12, 2025
ന്യൂഡൽഹി ∙ ദുബായിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിനു മുന്നോടിയായി 5,000 കോടി രൂപയുടെ വാതുവയ്പ്പ് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ‘ഡി കമ്പനി’ ഉൾപ്പെടെ വാതുവയ്പ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. വാതുവയ്പ്പുകാരുടെ പ്രിയപ്പെട്ട ടീം ഇന്ത്യയാണെന്നും സൂചനകളുണ്ട്. ചാംപ്യൻസ് ട്രോഫിക്കിടെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം 5 വാതുവയ്പ്പുകാരെ അറസ്റ്റ് ചെയ്തിരുന്നു. സെമി ഫൈനലിൽ ഇവർ വാതുവയ്പ്പ് നടത്തിയെന്നും ഇവരെ ചോദ്യം ചെയ്തതോടെയാണ് വാതുവയ്പ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതെന്നുമാണ് പൊലീസ് പറയുന്നത്.
ലണ്ടൻ∙ ഇന്ത്യ വിട്ടത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണി കാരണമാണെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. സുരക്ഷ ഒരുക്കാൻ പൊലീസിന് പോലും കഴിഞ്ഞില്ലെന്നും രക്ഷപ്പെടാനായി വിമാനത്താവളത്തിലെ വിഐപി എക്സിറ്റ് ഉപയോഗിക്കണമെന്ന് തന്റെ സ്വകാര്യ അംഗരക്ഷകൻ തന്നോട് പറഞ്ഞിരുന്നതായും ലളിത് മോദി അവകാശപ്പെട്ടു. രാജ് ഷമണിയുടെ പോഡ്കാസ്റ്റിലെ ‘ഫിഗറിങ് ഔട്ട്’ എന്ന എപ്പിസോഡിലാണ് ലളിത് മോദിയുടെ തുറന്നുപറച്ചിൽ.
ഇസ്ലാമബാദ്∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി വിവാദത്തിലായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഏറെക്കാലമായി ദാവൂദിനെ അറിയാമെന്നും ആളുകൾ കരുതുന്ന പോലുള്ള ഒരു വ്യക്തിയല്ല ദാവൂദെന്നുമാണ് മിയാൻദാദിന്റെ അവകാശവാദം.
മുംബൈ ∙ ദാവൂദ് ഇബ്രാഹിമിന്റെ അനുജൻ ഇക്ബാൽ കസ്കറുടെ ഭാര്യാസഹോദരൻ യുപിയിൽ വെടിയേറ്റു മരിച്ചു. മുംബൈ സ്വദേശിയായ നിഹാൽ ഖാനാണ് (35) യുപിയിലെ ഷാജഹാൻപുരിൽ ബുധനാഴ്ച രാത്രി മരിച്ചത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് യുപിയിൽ എത്തിയത്. പ്രണയബന്ധവുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തെത്തുടർന്ന് ഇയാളുടെ
പട്ന∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശപ്പെട്ട്, ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന്
മുബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ് ദാവൂദിന്റെ വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതെന്ന് അജയ് ശ്രീവാസ്തവ. അടുത്തിടെ ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തിൽ വാങ്ങിയത് മുൻ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവയാണ്.
മുംബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തിൽ വാങ്ങിയത് ജ്യോതിഷ പ്രകാരമെന്ന് മുൻ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. സംഖ്യാജ്യോതിഷ പ്രകാരം സ്ഥലത്തിന്റെ സർവേ നമ്പറും ലേലത്തുകയും തമ്മിൽ ചില ബന്ധമുണ്ടായതിനാലാണു വാങ്ങാൻ തീരുമാനിച്ചത്. താൻ സനാതന ഹിന്ദുവാണെന്നും പണ്ഡിറ്റ്ജി പാരമ്പര്യമാണു തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്നഗിരിയിലെയും നാലിടത്തെ സ്വത്തുവകകൾ വെള്ളിയാഴ്ച ലേലം ചെയ്യും. നാലു വസ്തുവകകൾക്കുമായി 19.2 ലക്ഷം രൂപ കരുതൽ വില നിശ്ചയിച്ചിട്ടുണ്ട്. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയ സ്വത്തുക്കളാണിത്.
മുംബൈ∙ മഹാരാഷ്ട്ര രത്നഗിരി ജില്ലയിലെ ഖേഡ് താലൂക്കിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മാതാവ് ആമിന ബിയുടെ പേരിലുള്ള നാലു സ്വത്തുക്കൾ വെള്ളിയാഴ്ച ലേലത്തിനു വയ്ക്കുമെന്ന് അധികാരികൾ അറിയിച്ചു. ദാവൂദും സഹോദരങ്ങളും കുട്ടിക്കാലം ചിലവഴിച്ച മുംബാകെ ഗ്രാമത്തിലെ കാർഷിക സ്വത്തുവകകളാണ് ലേലത്തിനു വയ്ക്കുന്നത്.
മുംബൈ ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്നഗിരിയിലെയും 4 സ്വത്തുക്കൾ അടുത്ത മാസം 5ന് ലേലം ചെയ്യും. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയവയാണിവ. രത്നഗിരി ഖേഡ് താലൂക്കിലെ ബംഗ്ലാവുകളും മാമ്പഴത്തോട്ടവും ഇതിൽ ഉൾപ്പെടുന്നു.
Results 1-10 of 58
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.