Activate your premium subscription today
Sunday, Dec 22, 2024
Nov 25, 2024
ന്യൂഡൽഹി∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിരിച്ചടി. കോടതി തിരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചതിനെ തുടർന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്യുഐയും എബിവിപിയും രണ്ടു സീറ്റുകൾ വീതം നേടി വിജയിച്ചു. പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപിയിൽനിന്ന് എൻഎസ്യു പിടിച്ചെടുത്തത്
Oct 20, 2024
ഡൽഹി സർവകലാശാലയിൽ അധ്യാപകർക്കു മോശമല്ലാത്ത ശമ്പളവും സൗകര്യങ്ങളുമുണ്ട്. അതുമായി സ്വന്തം കാര്യം നോക്കി കഴിയാമായിരുന്നിട്ടും അതിനു നിൽക്കാതെ സദാ പോരാട്ടമനസ്സുമായി ജീവിച്ചയാളാണ് ഡോ.ജി.എൻ.സായിബാബ. ചലനമറ്റ കാലുകളുമായി സിപിഐയുടെ ദേശീയ ആസ്ഥാനമന്ദിരമായ അജോയ് ഭവനിലെ ഒന്നാം നിലയിലേക്കു തൊണ്ണൂറുകളുടെ അവസാനം വീൽചെയറിൽ പതിവായി വന്നിരുന്ന സർവകലാശാലാ അധ്യാപകനായ സായിയുടെ മുഖം ജീവിതത്തിലൊരിക്കലും മായില്ല. അന്നു ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി.ബർദന്റെ മുറിയിലേക്കാണ് സായി എത്തിയിരുന്നത്. ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം സംസാരിക്കുമ്പോൾ സായിക്കു ശാരീരിക ബുദ്ധിമുട്ടുകൾ പ്രശ്നമായില്ല. സഖാവ് ബർദൻ അവരുടെ ചർച്ചകളിലേക്ക് എന്നെയും കൂട്ടി. ഞാനും ഡോ. സായിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും ശക്തമായതും ബർദന്റെ ഓഫിസ് മുറിയിലെ കൂടിക്കാഴ്ചകളിൽ നിന്നായിരുന്നു. സായി തെറ്റുചെയ്തിട്ടില്ലെന്നു കോടതിക്കും പൊലീസിനും മനസ്സിലാക്കാൻ അയാളുടെ ജീവിതത്തിലെ വിലപ്പെട്ട 10 വർഷം നഷ്ടപ്പെടുത്തേണ്ടി വന്നു.
Oct 12, 2024
ന്യൂഡൽഹി∙ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ജയിൽവാസം അനുഭവിച്ചിരുന്നു.
Apr 20, 2024
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല യിലെ പിജി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ നടപടികൾ 25ന് തുടങ്ങും. സിയുഇടി–പിജിയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇക്കുറി 82 കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിടെക്, 5 വർഷ എൽഎൽബി എന്നിവയ്ക്കുള്ള റജിസ്ട്രേഷനും ഇതിനൊപ്പം തുടങ്ങിയേക്കും. ജെഇഇ മെയിൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബിടെക്
Apr 4, 2024
ന്യൂഡൽഹി∙ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ശാരീരിക പരിമിതിയുള്ള മലയാളി അധ്യാപകനെ കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിച്ച വിഷയത്തിൽ സിഐഎസ്എഫ് അന്വേഷണം നടത്തും. സംഭവം സിഐഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹി സർവകലാശാലയിലെ മലയാളി അധ്യാപകൻ ജസ്റ്റിൻ
Mar 13, 2024
ന്യൂഡൽഹി∙ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് എതിരെ ഡൽഹി യൂണിവേഴ്സിറ്റിയില്‍ ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്ഐയും എഐഎസ്എയും പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധിച്ച മുപ്പതോളം എസ്എഫ്ഐ പ്രവർത്തകരെ സുരക്ഷാ ജീവനക്കാർ മർദിക്കുകയും ക്യാംപസിനു പുറത്താക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
Mar 12, 2024
ന്യൂഡൽഹി ∙ വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം. അസമിൽ ഹർത്താൽ
Dec 28, 2023
ദേശീയ ബിരുദാനന്തര ബിരുദ പൊതുപ്രവേശന പരീക്ഷയ്ക്ക് (സിയുഇടി–പിജി) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 24. വെബ്സൈറ്റ്: pgcuet.samarth.ac.in ഡൽഹി സർവകലാശാല, ജെഎൻയു, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) അടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിലെ പിജി പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണിത്.
Oct 7, 2023
ന്യൂഡൽഹി∙ കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയവുമായുള്ള അധികാര തര്‍ക്കത്തിനിടെ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫസര്‍ യോഗേഷ് ത്യാഗിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സസ്പെന്‍ഡ് ചെയ്തു...Delhi University
Sep 28, 2023
ഡൽഹി സർവകലാശാലയിലെ 60 കോളജുകളിലായി ഒഴിഞ്ഞുകിടക്കുന്നത് അയ്യായിരത്തിലേറെ ബിരുദ സീറ്റുകൾ. 4 റൗണ്ട് സീറ്റ് അലോട്മെന്റ് നടപടികൾ പൂർത്തിയായിട്ടും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനെതിരെ അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. ഡിയുവിലെ എൺപതോളം കോളജുകളിലെ 71,000 സീറ്റുകളിലേക്കായി സിയുഇടി അടിസ്ഥാനത്തിലാണു പ്രവേശനം നടത്തുന്നത്.
Results 1-10 of 49
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.