Activate your premium subscription today
Saturday, Apr 5, 2025
കൊച്ചി∙ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) സംഘടിപ്പിക്കുന്ന ‘ഗ്രേറ്റ് ഇന്ത്യൻ കോസ്റ്റൽ സൈക്ലത്തണിനു’ നഗരത്തിന്റെ ഊഷ്മള വരവേൽപ്.‘സുരക്ഷിത തീരങ്ങൾ, സമൃദ്ധ ഇന്ത്യ’ എന്ന ആശയമുയർത്തി നടത്തുന്ന സൈക്ലത്തണിനു രാജേന്ദ്ര മൈതാനിയിലാണു സ്വീകരണമൊരുക്കിയത്. അഭിനേതാക്കളായ മഞ്ജു വാരിയർ, സൗബിൻ ഷാഹിർ എന്നിവർ
കൊച്ചി ∙ ‘സുരക്ഷിതവും സമൃദ്ധവുമായ ഇന്ത്യ’ എന്ന ആശയത്തിലൂന്നി കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ തീരമേഖലകളിലൂടെ നടത്തുന്ന ‘കോസ്റ്റൽ സൈക്ലോത്തോണി’ന് കൊച്ചിയിൽ ആവേശകരമായ സ്വീകരണം. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, സിഐഎസ്എഫ് ഡിഐജി ആർ.പൊന്നി, കായിക താരങ്ങളായ മുരളി കുമാർ, ടോം ജോസഫ്, സോജ സിയ, ജോയി ആന്റണി, ജോർജ് തോമസ് എന്നിവർ സൈക്ലോത്തോണിനെ വരവേറ്റു.
കൊച്ചി: ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ജെയിന് യൂണിവേഴ്സിറ്റി പ്രവേശന നടപടിക്കൊപ്പം നോ ടു ഡ്രഗ്സ് പ്രതിജ്ഞ നിര്‍ബന്ധമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. താരങ്ങളായ
ക്ലാസി ആൻഡ് എലഗന്റ്–മഞ്ജു വാരിയരുടെ വസ്ത്രധാരണത്തിന് ഇതിൽ കുറഞ്ഞൊരു വിശേഷണമില്ല. കാഷ്വൽ മുതൽ പാർട്ടി വെയറിൽ വരെ ഒരുപോലെ തിളങ്ങാൻ മഞ്ജുവിന്റെതായ സ്റ്റൈലിങ് ടിപ്സ് ഉണ്ട്. കാഷ്വൽ, വെസ്റ്റേൺ, ട്രഡിഷനൽ...ഏതു തരം വസ്ത്രധാരണവും നമ്മുടെ വ്യക്തിത്വത്തെ ആകർഷകമാക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല. വസ്ത്രം
എമ്പുരാനിലെ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രം ശ്രദ്ധേയമായതിനു പിന്നാലെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം മഞ്ജു വാര്യർ. കറുപ്പ് ഷര്‍ട്ടിലും സ്കർട്ടിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വിമാനത്താവളത്തിലും വിമാനത്തിനകത്തു നിന്നുമുള്ള വ്യത്യസ്ത പോസിലുള്ള ചിത്രങ്ങള്‍
കൊച്ചി ∙ നഗരരാവിൽ ‘എമ്പുരാൻ ആവേശം’ ആകാശപ്പൊക്കത്തിൽ. 250 ഡ്രോണുകൾ വരച്ചിട്ട അബ്രാം ഖുറേഷിയും സയീദ് മസൂദും ആയിരക്കണക്കിന് കാണികളെ ആവേശം കൊള്ളിച്ചതിനു പിന്നാലെ ആ പഞ്ച് ഡയലോഗും ആകാശത്തു വിരിഞ്ഞു ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’.
‘എമ്പുരാൻ’ സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മകൻ പൃഥ്വിരാജിനും ‘എമ്പുരാന്റെ’ അണിയറപ്രവർത്തകർക്കും വിജയാശംസയുമായി മല്ലിക സുകുമാരൻ. ലോകം മുഴുവൻ പൃഥ്വിരാജ് സുകുമാരന്റെ ബ്രഹ്മാണ്ഡ സിനിമയുടെ റിലീസിനായി കാത്തിരിക്കുമ്പോൾ ഇതെല്ലാം മകന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്ന് പറയുകയാണ് ഈ അമ്മ. പൃഥ്വിരാജ് അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയതെങ്കിലും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മകന് അഭിനയിക്കാൻ കഴിവുണ്ടെന്ന് താനും സുകുമാരനും മനസ്സിലാക്കിയിരുന്നു എന്ന് മല്ലിക സുകുമാരൻ പറയുന്നു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ ‘എമ്പുരാന്റെ’ ടിക്കറ്റ് ബുക്ക് ചെയ്ത വിവരം വിളിച്ച് അറിയിക്കുമ്പോൾ സിനിമയുടെ സംവിധായകന്റെ അമ്മ എന്ന നിലയിൽ അഭിമാനം ഉണ്ടെന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ‘എമ്പുരാന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും മല്ലിക സുകുമാരൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘ എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും... ഞാൻ അവരുടെ രാജാവായിരുന്നുവെന്ന്... ഒരേയൊരു രാജാവ്....’’ 2019 മാർച്ച് 28ന് കേരളത്തിൽ നേരം പുലർന്നത് വെള്ളിത്തിരകളിലെ ആ തീപ്പൊരി ഡയലോഗ് കേട്ടുകൊണ്ടായിരുന്നു. ഇതാ, ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അയാൾ തിരികെ വരികയാണ്. ഗോവർധന്റെ വാക്കുകളിൽനിറയുന്ന ആ ‘ലൂസിഫർ’. പാവങ്ങളുടെ സ്വന്തം ‘എസ്തപ്പാൻ’. മലയോര കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവ് സ്റ്റീഫൻ നെടുമ്പള്ളി. മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗം എംപുരാൻ മാർച്ച് 27നാണ് തീയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ‘ഐ മാക്സ്’ സിനിമയാണ് എംപുരാൻ. ഇക്കാര്യം ഔദ്യോഗികമായി പൃഥ്വിരാജ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറ്റവും വലിയ സിനിമ. ഏറ്റവും വലിയ ഫോർമാറ്റ്. രണ്ടു മണിക്കൂറും 52 മിനിറ്റുമായിരുന്നു ലൂസിഫർ സിനിമയുടെ ദൈർഘ്യം. എന്നാൽ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കൻഡ് ദൈർഘ്യവുമായാണ് എംപുരാന്റെ വരവ്. ‘സഹ്യനോളം തലപ്പൊക്കം’ എന്നൊക്കെ പറയാവുന്നത്ര ആഘോഷവുമായി ഈ സിനിമ കടന്നുവരികയാണ്. റിലീസിനു മുൻപുതന്നെ കൊണ്ടുംകൊടുത്തും കണക്കുതീർത്തുമൊക്കെ വാർത്തകളിൽ നിറയുകയാണ് എംപുരാൻ.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാരിയർ നായികയാകുന്നു. ‘ബിയോണ്ട് ദ് ബോർഡർ ലൈൻസ്’ എന്ന ചിത്രം നിർമിക്കുന്നത് മഞ്ജു വാരിയർ തന്നെയാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു ഗവേഷക സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ഇന്ത്യാസ് സിനിവെസ്ചർ ഇന്റർനാഷ്നൽ ഫിലിം
Results 1-10 of 376
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.