Activate your premium subscription today
Tuesday, Apr 1, 2025
ഇരിട്ടി ∙ സോളർവേലിയുടെ അറ്റകുറ്റപ്പണി നടത്താത്തതും പുതിയ വേലിയുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പാലത്തുംകടവ് ഗ്രാമത്തെ കാട്ടാനത്താവളമാക്കുന്നു. ഇന്നലെ പകൽ ബാരാപോൾ മേഖലയിൽ കർണാടക വനത്തിൽനിന്നെത്തിയ 7 ആനകൾ ആശങ്ക പരത്തി. കേരള അതിർത്തി മേഖലയിൽ പാലത്തുംകടവ്, മുടിക്കയം, കച്ചേരിക്കടവ്
‘‘മൃഗശാലയിൽ കൊണ്ടുവിട്ട മനുഷ്യരെപ്പോലെയാണ് ഞങ്ങൾ. സർക്കാർ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്നറിയില്ല. ഒരേക്കർ ഭൂമി തന്നു. പക്ഷേ മണ്ണ് തിന്ന് ജീവിക്കാൻ പറ്റില്ലല്ലോ?’’ ആറളം ഫാമിൽ ഒൻപതാം ബ്ലോക്കില്‍ താമസിക്കുന്ന ശാന്ത ഇതു പറയുമ്പോൾ ചേർത്തുവയ്ക്കാൻ ഇനിയുമുണ്ട് ഇവിടെ വിഷമങ്ങള്‍. ‘വല്ലാത്തൊരു ജീവിതാ ഞങ്ങടേത്’ ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ ലീലാ ഗോപാലൻ പറയുന്നതു കേട്ടാൽ ജീവിതത്തിൽ യാതൊന്നും ഇനി പ്രതീക്ഷിക്കാനില്ലെന്ന് വ്യക്തം. മുത്തങ്ങ സമരത്തിലുൾപ്പെടെ പങ്കെടുക്കുമ്പോൾ സ്വന്തമായി ഒരു തുണ്ടു ഭൂമിയായിരുന്നു ഇവരുടെ സ്വപ്നം. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ ലഭിച്ചതോ, നരകതുല്യമായ ജീവിതവും. ആദിവാസികളെ ആറളത്തേക്കു കൊണ്ടുവന്ന് തുറന്ന ജയിലിൽ ഇട്ടതു പോലെയായിരിക്കുന്നു കാര്യങ്ങൾ. അർധപ്പട്ടിണിയിലായിരുന്ന കുറേ മനുഷ്യർ വലിയ പ്രതീക്ഷയിലാണ് ആറളത്തേക്ക് എത്തിയത്. എന്നാൽ അവർ വന്നു വീണതാകട്ടെ മുഴുപ്പട്ടിണിയിലേക്കും മരണഭയത്തിലേക്കും. ആറളത്ത് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിച്ച ആദിവാസികളുടെ ഇന്നത്തെ അവസ്ഥയെ വിശേഷിപ്പിക്കാൻ ദയനീയം എന്ന വാക്ക് മതിയാകില്ല. വീട്ടിൽനിന്നു റേഷൻ കടയിൽ എത്തണമെങ്കിൽ അഞ്ച് കിലോമീറ്ററെങ്കിലും നടക്കണം. ആനയെ പേടിച്ചു മിക്ക ഓട്ടോക്കാരും ഈ വഴി വരാറില്ല. വരുന്നവർക്കാണെങ്കിൽ 400 രൂപയെങ്കിലും കൊടുക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം പണി കിട്ടുന്ന ഇവർ 400 രൂപ എങ്ങനെ നൽകാനാണ്. പിന്നെയുള്ളത് ഇടയ്ക്ക് വന്നുപോകുന്ന ഒരു കെഎസ്ആർടിസി ബസാണ്. ആദിവാസികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ടു നടപ്പാക്കിയ ആറളം പുനരധിവാസ പദ്ധതിക്ക് യഥാർഥത്തിൽ എന്താണു സംഭവിച്ചത്? ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഫാം നശിച്ചുകൊണ്ടിരിക്കുന്നതിനു പിന്നിൽ എന്താണ്?
കൊച്ചി ∙ എറണാകുളം വടക്കൻ പറവൂരിൽ ഇടഞ്ഞ ആന പാപ്പാനെയും മുകളിലിരുത്തി ഓടിയത് ഒന്നര മണിക്കൂർ. ടൗണും ദേശീയപാതയും ഗ്രാമങ്ങളുമെല്ലാം ഉൾപ്പെട്ട 5 കിലോമീറ്റർ ഓട്ടത്തിനൊടുവിൽ മൂത്തകുന്നം പത്മനാഭൻ എന്ന ആന എത്തിയത് സ്ഥിരം തളയ്ക്കുന്ന സ്ഥലത്തിനു സമീപം. തുടർന്ന് ആനയെ തളച്ചെങ്കിലും പാപ്പാന് താഴെയിറങ്ങാനായത് വീണ്ടും അര മണിക്കൂറിനു ശേഷം. ഇതിനിടെ ആനയുടെ പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്കേൽക്കുകയും ഒരു ഓട്ടോ, പെട്ടി ഓട്ടോ, ബൈക്ക് എന്നിവ തകർക്കുകയും ചെയ്തു. രണ്ടു വർഷം മുൻപ് ഒന്നാം പാപ്പാനെ കൊലപ്പെടുത്തിയ ആനയാണ് ഇത്.
ഇരിട്ടി ∙ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ‘ഓപ്പറേഷൻ എലിഫന്റ് ദൗത്യം’ മൂന്നാം ദിനവും വിജയം. 4 കുട്ടിയാനകൾ അടക്കം 10 എണ്ണത്തെ കൂടി കാടു കയറ്റി. 19 ആനകളെയാണ് ഇതുവരെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്താനായത്. ഇന്നലെ ബ്ലോക്ക് 6, 10, 12, 13 മേഖലകളിൽ കണ്ടെത്തിയ ആനകളെയാണു ഹെലിപാഡ്, വട്ടക്കാട്, 18
കൊയിലാണ്ടി∙ കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച വട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ലീല ധരിച്ച സ്വർണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
കൊച്ചി ∙ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് 3 പേർ മരിച്ച വിഷയത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ഇടഞ്ഞ ആനകളായ പീതാംബരന്റെയും ഗോകുലിന്റെയും ഉടമസ്ഥരായ ഗുരുവായൂർ ദേവസ്വത്തോടാണ് ആനകളുടെ പരിപാലനവും എഴുന്നെള്ളിപ്പും സംബന്ധിച്ച് കോടതിയുടെ ചോദ്യങ്ങൾ. ആനകള്‍ക്ക് പരുക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജനും ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതില്‍ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
കൊയിലാണ്ടി ∙ കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുറുവങ്ങാട് സ്വദേശി ലീല ആനയുടെ ചവിട്ടേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റ് രണ്ടു പേരുടെയും മരണം കെട്ടിടം വീണുണ്ടായ പരുക്കു മൂലമാണെന്നും
തൃശൂർ∙ തൃശൂർ എളവള്ളിയിൽ ഇടഞ്ഞ ആന പാപ്പാൻ ഉൾപ്പെടെ രണ്ടുപേരെ കുത്തിപ്പരുക്കേൽപ്പിച്ചു. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെയും പിന്നീട് വഴിയിൽ കണ്ട മറ്റൊരാളെയും കുത്തുകയായിരുന്നു. ഇതിൽ വഴിയാത്രക്കാരന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ആനയെ ഇപ്പോഴും തളച്ചിട്ടില്ല.
മലപ്പുറം∙ പൊന്നാനി ചങ്ങരംകുളം മൂക്കുതല ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് എത്തിയ ആന പരിഭ്രാന്തി പരത്തി. ചീരോത്ത് എന്ന ആനയാണ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പുറത്തേക്ക് വന്നു പരിഭ്രാന്തി പടർത്തിയത്. പാപ്പാന്മാരിൽ ഒരാൾ ആനയുടെ പുറത്തിരുന്ന് ആനയെ നിയന്ത്രണ വിധേയമാക്കി.
വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കുന്നിറങ്ങി വയലില്‍ക്കൂടി വരിയായി നടന്നു നീങ്ങുന്ന കാട്ടാനകളാണ് ദൃശ്യത്തിലുള്ളത്. കുട്ടിയാനകള്‍ ഉള്‍പ്പെടെ 20ലേറെ ആനകളുടെ കൂട്ടമാണ് ചിന്നം വിളിച്ചുകൊണ്ട് നടന്നു നീങ്ങുന്നത്.
Results 1-10 of 433
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.