Activate your premium subscription today
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഇടനാഴിയിൽ ഒരു കഥ കേട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇനി പ്രഭാത നടത്തത്തിനു പോകുന്നില്ലത്രേ. ചീഫ് ജസ്റ്റിസായാൽ നടത്തം ഒഴിവാക്കണോ? വേണ്ടെങ്കിലും ഇത്രയും നാൾ നടന്നതു പോലെ രാവിലെ തനിച്ചു നടക്കാൻ ഇറങ്ങുന്നത് ഇനി പറ്റില്ലെന്നു സുരക്ഷാജീവനക്കാർ പറഞ്ഞുവത്രേ. ഒപ്പം അവരും കൂടി വന്നോളാമെന്ന് സുരക്ഷാ ജീവനക്കാർ ഉപാധി വച്ചു. അത്തരമൊരു ‘നടപ്പുശീലം’ ഇല്ലാത്ത സഞ്ജീവ് ഖന്ന, ലോധി ഗാർഡനിലെ തനിച്ചുള്ള പ്രഭാത നടത്തം നിർത്തിയെന്നാണു കഥ. പുതുതായി മാറുന്ന ഔദ്യോഗിക വസതിക്കു ചുറ്റുമായി നടത്തം ചുരുക്കാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നടന്നു കയറിയ സഞ്ജീവ് ഖന്നയുടെ വളർച്ചയും അദ്ദേഹം നടക്കാനിറങ്ങുന്ന ചിരപരിചിതമായ ഡൽഹിയിലെ കൊച്ചുകോടതികളിൽ നിന്നാണ്. അഭിഭാഷകനായി തുടങ്ങി ഡൽഹിയിലിരുന്ന് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ നയിക്കും. ഇന്ത്യയുടെ 51–ാം ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമി. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കഷ്ടിച്ച് 6 മാസമേ ലഭിക്കൂവെങ്കിലും ഈ സ്ഥാനലബ്ധി വലിയൊരു കാവ്യനീതിയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സുപ്രധാനമായ ആ ഏടിന്റെ കഥ വഴിയേ പറയാം.
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
ന്യൂഡൽഹി∙മതപരമായ പ്രാർഥനയ്ക്കോ ആരാധനയ്ക്കോ സ്ഥലമുണ്ടെന്നതു സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം സൂചിപ്പിക്കുമെന്നു നിർബന്ധമില്ലെന്നു സുപ്രീം കോടതി. കാരണം, സർക്കാർ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ മതബോധനത്തിന് ഭരണഘടനാപരമായ വിലക്കുണ്ടെന്ന് അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധിയെഴുതുമ്പോൾ ജഡ്ജിമാർക്കിടയിൽ ഫലപ്രദമായ ചർച്ചയുണ്ടായില്ലെന്നും സമയപരിമിതി പ്രശ്നമായെന്നും ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ദീപാങ്കർ ദത്ത. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയോടു വിയോജിച്ചുകൊണ്ടു പ്രത്യേക വിധിന്യായമെഴുതിയ ജസ്റ്റിസ് ദത്ത കടുത്ത അതൃപ്തിയാണു രേഖപ്പെടുത്തിയത്.
ന്യൂഡൽഹി∙ സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. നാളെ മുതൽ തനിക്ക് നീതി നൽകാൻ സാധിക്കില്ല, പക്ഷേ സംതൃപ്തനാണെന്ന് സുപ്രീം കോടതിയിലെ തന്റെ അവസാനദിനത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ചന്ദ്രചൂഡ് പറഞ്ഞു. ഒരു തീർഥാടകനോട് സമാനമാണ് ഒരു ജഡ്ജിയുടെ കരിയറെന്ന്
ന്യൂഡൽഹി ∙ വധശിക്ഷ ഇന്ത്യയിൽ നിയമവിധേയമാണോ എന്ന സംശയം ഉന്നയിച്ചത് സാക്ഷാൽ ചീഫ് ജസ്റ്റിസ് തന്നെ. കൈകെട്ടി കോട്ടിട്ടു നിന്ന ‘എഐ–ലോയർ’ നിമിഷനേരം കൊണ്ട് നിയമവിധേയമായ വധശിക്ഷയെക്കുറിച്ചു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് ക്ലാസെടുത്തു. നിയമസംബന്ധമായ ഏതുവിവരവും പരിചയപ്പെടുത്തുന്ന എഐ–ലോയർ ഉൾപ്പെടെ
ന്യൂഡൽഹി∙ നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ പൊളിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഒറ്റ രാത്രികൊണ്ട് വീടുകൾ പൊളിക്കാനാകില്ലെന്നും കുടുംബാംഗങ്ങൾക്ക് ഒഴിയാൻ സമയം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. റോഡ് കയ്യേറിയെന്നാരോപിച്ച് വീട് പൊളിച്ച നടപടിക്കെതിരായ ഹർജിയിലാണ് കോടതിയുടെ വിമർശനം. മനോജ് തിബ്രേവാൾ ആകാശ് എന്നയാളുടെ വീട് 2019ൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് പരാതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ന്യൂഡൽഹി ∙ സമൂഹനന്മയ്ക്കായി ഏതു സ്വകാര്യസ്വത്തും ഏറ്റെടുക്കാൻ സർക്കാരുകൾക്കു കഴിയില്ലെന്നു സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ (7–2) വ്യക്തമാക്കി. എല്ലാ സ്വകാര്യസ്വത്തും സമൂഹനന്മയ്ക്കായി ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെയും (1978–ലെ രംഗനാഥ് റെഡ്ഡി കേസ്) ജസ്റ്റിസ് ചിന്നപ്പ റെഡ്ഡിയുടെയും (1982–ലെ സഞ്ജീവ് കോക് കേസ്) ഉത്തരവുകളോടു വിയോജിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.
ന്യൂഡൽഹി ∙ സമൂഹനന്മയ്ക്കുള്ള സ്വത്തിന്റെ പരിധിയിൽ പ്രകൃതിദത്തവും മനുഷ്യനിർമിതവും പൊതു–സ്വകാര്യ ഉടമസ്ഥതയിലുള്ളതുമെല്ലാം വരുമെന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ വീക്ഷണം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സ്വകാര്യ സ്വത്ത് ഏറ്റെടുക്കൽ സംബന്ധിച്ച കേസിൽ സുപ്രീം കോടതി വിലയിരുത്തിയത്. ആശയപരമായി സ്വകാര്യവസ്തുക്കൾ പൊതുവിഭവങ്ങളുടെ പരിധിയിൽ വരുമെങ്കിലും എപ്പോഴും അങ്ങനെയാകില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയിൽ പറയുന്നു.
ന്യൂഡൽഹി ∙ മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന നിരീക്ഷണത്തോടെ ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം (2004) സുപ്രീം കോടതി ശരിവച്ചു. മതനിരപേക്ഷത ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന വിലയിരുത്തലോടെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതിക്കു പിഴവു സംഭവിച്ചെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
Results 1-10 of 192