Activate your premium subscription today
ഋതുക്കൾ മാറിമാറി പൂത്ത അയ്യപ്പകവിത, ആധുനികതയുടെ കൊട്ടിക്കയറ്റത്തിനും ഇറക്കത്തിനുമിടയിലെ അശാന്തതയുടെ അപരകാന്തിയായി വായനക്കാരെ തൊട്ടു. കേകയിൽ മേൽത്തരം ഉരുപ്പടികൾ കവി കടഞ്ഞെടുത്തു. പുറംസംഗീതം കൊണ്ട് അതിൽ കൊത്തുവേല ചെയ്തില്ല.
മലയാള കവിതയില്‍ ഒരിക്കലും അണയാത്ത ഒരു നെരിപ്പോടുണ്ടായിരുന്നു. അതായിരുന്നു അയ്യപ്പന്, ചുണ്ടിലും കരളിലും ലഹരിയുമായി പറന്ന ഒരു പക്ഷി. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് അയ്യപ്പനും കവിതയും ഒഴുകി നടന്നു, എവിടെയും അധികം തങ്ങാതെ ആരെയും അധികം ബുദ്ധിമുട്ടിക്കാതെ.
അയ്യപ്പന്റെ കീറിപ്പറിഞ്ഞ വേഷവിധാനം കണ്ടിട്ടാകാം എതിരെ വന്ന പലരും സൂക്ഷിച്ചുനോക്കി. ദോഷം പറയരുതല്ലോ, അവർക്കെല്ലാം നല്ല മുഴുത്ത തെറിയും കിട്ടി. തുടക്കത്തിൽ അല്പം അസ്വസ്ഥത തോന്നിയെങ്കിലും പിന്നെപ്പിന്നെ ഞങ്ങൾക്കും അതിൽ രസം തോന്നി. അയ്യപ്പനെ ശ്രദ്ധിക്കാതെ കടന്നുപോയവരെ ഞങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുത്തു
Results 1-3