Activate your premium subscription today
Sunday, Mar 30, 2025
വളരെക്കാലമായി ബന്ധമില്ലാതിരുന്ന ഒരു സുഹൃത്തിനെ കാരണമില്ലാതെ പെട്ടെന്ന് ഓര്‍മിക്കുകയും പിന്നാലെ അയാളുടെ ഫോണ്‍ വരികയും ചെയ്യുക! ഫോണിന്റെ റിങ്ടോണ്‍ മുഴങ്ങുമ്പോഴേ വിളിക്കുന്നയാള്‍ ആരെന്ന് മനസ്സിൽ തോന്നുക! മനസ്സിലുള്ള അതേ പാട്ട് ടിവി, റേഡിയോ ഓണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുക! പ്രിയപ്പെട്ടവരുമായി ഒരുമിച്ചിരിക്കുന്ന ആനന്ദ വേളയില്‍ മനസ്സില്‍ മൂളിയ ഒരു ഗാനത്തിന്റെ വരികള്‍ കൂട്ടത്തില്‍ ഒരാള്‍ ഉറക്കെ പാടുക! ചില നിറങ്ങളും അക്കങ്ങളും സവിശേഷ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് കാണുക! എന്തെങ്കിലും ഒരു ഉൽപന്നം വാങ്ങണമെന്നു മനസ്സിൽ കരുതുമ്പോൾ അതിന്റെ പരസ്യം ടിവിയിലോ പത്രത്തിലോ കാണുക! ‘ഈ സിനിമ ടിവിയിൽ കാണാനായിരുന്നെങ്കിലെന്ന്’ വിചാരിച്ചിരിക്കുന്ന നിമിഷം ഒരു ചാനലിൽ ആ ചിത്രം കാണുക! ദൈനംദിന ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളില്‍ അസാധാരണത്വം നിറച്ച് ചിലപ്പോഴൊക്കെ കടന്നു വരുന്ന യാദൃച്ഛികതകളാണിവ. ചില ആകസ്മികതകളാവട്ടെ പില്ക്കാല ജീവിതം മുഴുവനും ഓര്‍ത്തുവയ്ക്കാന്‍ പോന്നത്ര തീവ്രത ഉള്ളവയുമാണ്.
കാര്യപ്രാപ്തിയുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. എന്നിട്ടും സർവീസ് കാലം പൂർത്തിയാകും മുൻപേ പെൻഷൻ പറ്റാനുള്ള അനുമതിക്കായി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വിവാദങ്ങളും സമ്മർദങ്ങളും ബ്യൂറോക്രസിയിലെ ഉള്ളുകളികളുമെല്ലാം മനസ്സ് വിരസമാക്കിയിരുന്നുവെങ്കിലും വിടുതലിനുള്ള കാരണമായി
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.