Activate your premium subscription today
∙ ഒരു കാലമുണ്ടായിരുന്നു. കോഴിക്കോട്ടെ തെരുവിലൂടെ, കടൽത്തീരത്തിലൂടെ, കല്ലായിപ്പുഴയോരത്തൂടെ കഥയും കവിതയും പാട്ടും നാടകവുമെല്ലാം കൈകോർത്തു നടന്ന കാലം. യാത്രികർ പോയ്മറഞ്ഞാലും മായാതെ ബാക്കിനിൽക്കുന്നു കാലടിപ്പാടുകൾ. അതിലൂടെ നടന്നാണ് മലയാളം എഴുതിത്തെളിഞ്ഞത്. അതിന്റെ തിളക്കത്തിലൂടെയാണ് കോഴിക്കോട് ലോകത്തിന്റെ സാഹിത്യനഗരമാകുന്നത്.
റാസല്ഖൈമ∙ എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാവിഭാഗം പുരസ്കാരം(10,000 രൂപയും പ്രശംസാപത്രവും) യുഎഇയിൽ പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം 'ചിലയ്ക്കാത്ത പല്ലി'ക്ക് ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള 25,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ. ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.
ഒരു പിടി അക്ഷരങ്ങൾ മാത്രം കീശയിലും ഏതോ ചില സ്വപ്നങ്ങൾ പൊതിഞ്ഞ് കക്ഷത്തിലും വച്ച് ജീവിതത്തിന്റെ നെടുംപാതയിലേക്കിറങ്ങിയവർ. തളരുമ്പോൾ കാലടികൾക്ക് കരുത്ത് പകരുന്ന സ്മരണയുണ്ട്.... പ്രിയപ്പെട്ട എസ്കെയുടെ സ്നേഹമസൃണമായ ഓർമ എംടി വാസുദേവൻ നായരുടെ വാക്കുകളിൽ അക്ഷരാർഥത്തിൽ തുടിച്ചുനിൽക്കുന്നതു സത്യം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ നോവൽ ‘ഒരു ദേശത്തിന്റെ കഥ’യുടെ സുവർണജൂബിലിയോടനുബന്ധിച്ച് കഥയെയും കഥാവശേഷനായ കഥാകാരനെയും മലയാള മനോരമ ആദരിക്കുന്നു. മനോരമയുടെ സാഹിത്യമാസികയായ ‘ഭാഷാപോഷിണി’യും എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രവും മലബാർ ക്രിസ്ത്യൻ കോളജ് മലയാള
ഒരു ദേശത്തിന്റെ കഥ പിറന്നിട്ട് അരനൂറ്റാണ്ട് തികയുന്നു. കേരള ജീവിതത്തിന്റെ ചരിത്രം തന്നെയാണ് ഒരു ദേശത്തിന്റെ കഥ രേഖപ്പെടുത്തിയിരിക്കുന്നത്. എത്രമാത്രം സ്ത്രീവിരുദ്ധതയുടെ, സ്ത്രീയെ കാമപൂരണത്തിനുള്ള ഉപകരണം മാത്രമായി കണ്ടവരുടെ നാടായിരുന്നു നമ്മുടേതെന്നും എസ്.കെ. പൊറ്റെക്കാടിന്റെ കൃതികളിൽ നിന്ന്
അനന്യമായ ആഖ്യാനചാതുരിയാൽ വായനക്കാരെ വിസ്മയിപ്പിച്ച എസ്.കെ. പൊറ്റെക്കാട്ടിന്റ ചരമദിനമാണ് (ആഗസ്റ്റ് 6) കടന്നുപോകുന്നത്. ജനപ്രിയമായ ഒരു ആഖ്യാനശൈലിയുടെ ഉടമയാണ് പൊറ്റെക്കാട്ട്. ഏതു തലമുറയിൽപ്പെട്ട വായനക്കാരേയും ആകർഷിക്കുന്ന ആസ്വാദ്യകരമായ പ്രത്യക്ഷകഥനമാണത്. അതിന്റെ രഹസ്യം എന്താണെന്ന് പലർക്കും
കാലങ്ങൾക്കു മുമ്പ് കാറ്റുപ്പാറ കുന്നിന്റെ വിജനതയിൽ വായനാ ഭ്രാന്തമായി ഒരു യുവാവ് ജീവിച്ചിരുന്നു. വിശപ്പറിയാതെ ദാഹമറിയാതെ പ്രണയ കാമങ്ങളറിയാതെ വേനലും വസന്തവും വന്ന് പോവുന്നതറിയാതെ ... സൂര്യൻ കൂർക്കം വലിച്ചുറങ്ങുമ്പോൾ എഴുന്നേറ്റ് പതിനൊന്ന് മണിക്ക് മുമ്പ് തന്നെ ടാപ്പിംങ് ജോലിയൊക്കെ തീർത്ത്
ചലച്ചിത്ര താരങ്ങളും സംവിധായകരും ഇപ്പോൾ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കു ചേക്കേറുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കഴിഞ്ഞപ്പോഴേക്കും ഒട്ടേറെ താരങ്ങൾ കോൺഗ്രസിലെത്തി. എൽഡിഎഫിന്റെയും എൻഡിഎയുടെയും യാത്ര പുരോഗമിക്കുകയാണ്. അവയും തീരുമ്പോഴേക്കും പല താരങ്ങളും ചേരിതിരിഞ്ഞ്
ഗ്രാമം അദ്ഭുതങ്ങളുടെ കലവറയാണ്. ദ്വേഷവും സ്നേഹവും / രാഗവും ശത്രുതയും മിത്രത്വവും കുറവും ആധിക്യവും കരച്ചിലും ചിരിയുമൊക്കെ വിചിത്രവും നിഗൂഢവുമായ അനുപാതത്തില് അവിടെ ചിതറിക്കിടക്കുന്നു. മനുഷ്യന്റെ സ്വഭാവവും സ്വരൂപവും വലിയ മറകളില്ലാതെ വെളിപ്പെടുന്ന ഇടം. പ്രാകൃതം എന്നും അപരിഷ്കൃതം എന്നുമൊക്കെ പഴയ കാലത്തു
Results 1-10 of 12