Activate your premium subscription today
കർണാടകയിൽ ശക്തമായ വേരോട്ടമുള്ള ഒരു സംഘടന പ്രാദേശിക വിഷയമുയർത്തി ‘ബോധവൽക്കരണ പരിപാടി’ നടത്താൻ തീരുമാനിക്കുന്നു. എന്നാൽ ബെംഗുളൂരുവിലും സമീപ പ്രദേശങ്ങളിലും തടിച്ചു കൂടിയ ഈ സംഘടനയുടെ പ്രവർത്തകർ പൊടുന്നനെ അക്രമാസക്തരായി. വലിയ കച്ചവട സ്ഥാപനങ്ങൾ ആക്രമിച്ചും ബോർഡുകളും മറ്റും തല്ലിപ്പൊട്ടിച്ചും കർണാടക രക്ഷണ വേദിക (കെആർവി) എന്ന ഈ സംഘടനയുടെ പ്രവർത്തകർ അഴിഞ്ഞാടിയപ്പോൾ പൊലീസ് നോക്കുകുത്തിയായി. അക്രമത്തെ എല്ലാവരും തന്നെ അപലപിച്ചെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയും കാര്യമായ വിമർശനമൊന്നും കെആർവിക്കെതിരെ ഉയർത്തിയില്ല എന്നും കാണാം. ഭാഷാ വിഷയത്തിൽ മുമ്പും തിളച്ചുമറിഞ്ഞിട്ടുള്ള നാടാണ് കർണാടക. ബെംഗളൂരുവിലെ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകളിലെ എഴുത്തുകൾ 60% കന്നഡയിലായിരിക്കണമെന്ന വിഷയത്തിലായിരുന്നു ഇവരുടെ പ്രതിഷേധവും അക്രമവും. എന്താണ് ഈ നിയമം? ആരാണ് കെആർവിയും അതിന്റെ നേതാവായ ടി.എൻ.നാരായണ ഗൗഡയും?
ചെന്നൈ ∙ ഹിന്ദി അറിയില്ലെന്നു പറഞ്ഞതിന്റെ പേരിൽ ഗോവ വിമാനത്താവളത്തിൽ, തമിഴ്നാട്ടിൽ നിന്നുള്ള യുവതിക്കു പരിഹാസം നേരിടേണ്ടി വന്ന സംഭവത്തെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അപലപിച്ചു. ഹിന്ദി അറിയാത്തതിന്റെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടിവരുന്നത്
പലരും ഇംഗ്ലിഷ് ഭാഷയെ പേടിയോടെയാണു കാണുന്നത്. പ്രയാസം നിറഞ്ഞ ഒരു ഭാഷ അല്ല ഇംഗ്ലിഷ്. മാതൃഭാഷയെക്കാൾ വേഗത്തിൽ ഇതു പഠിക്കാൻ കഴിയും. കാരണം 26 അക്ഷരങ്ങൾ മാത്രമേയുള്ളു. യഥാർഥ ഇന്ത്യൻ ഭാഷ മാതൃഭാഷയോ പിതൃഭാഷയോ അല്ല, അത് ഉൽപാദനത്തിന്റേതാണ്. മാതൃഭാഷാ ദിനം ആചരിക്കുന്നതു പോലെ തന്നെ ഇന്ത്യൻ ഇംഗ്ലിഷ് ദിനം കൂടി ആചരിക്കണം.
ചെന്നൈ∙ ഹിന്ദി–തമിഴ് ഭാഷാ വിവാദത്തിൽ ഡിഎംകെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. എതിർപ്പില്ലാതെ എല്ലാവരും ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം മറ്റ ഭാഷകൾ സംസാരിക്കുന്നവരെ
ഹിന്ദിയെ അധികാരത്തിന്റെ ഏകഭാഷയാക്കാൻ എപ്പോഴൊക്കെ ശ്രമം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം ശക്തമായ എതിർപ്പുണ്ടായിട്ടുണ്ട്. തൈര് പാക്കറ്റിൽ ഹിന്ദിപ്പേരായ ‘ദഹി’ ചേർക്കണമെന്ന നിർദേശത്തോടുള്ള എതിർപ്പും അതിന്റെ തുടർച്ചയാണ്
അൽവാർ (രാജസ്ഥാൻ) ∙ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുമായി സംവദിക്കണമെങ്കിൽ ഹിന്ദി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇംഗ്ലിഷ് പഠിച്ചെങ്കിൽ മാത്രമേ അമേരിക്കക്കാർ ഉൾപ്പെടെയുള്ളവരുമായി മത്സരിക്കാൻ ഇന്ത്യക്കാർക്കു കഴിയൂവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. വസ്തുത ഇതായിരിക്കെ, ബിജെപി ഇംഗ്ലിഷ് ഭാഷയോട്
കേന്ദ്ര സർക്കാർ തസ്തികകളിലേക്കുള്ള സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) പരീക്ഷകൾ ഹിന്ദിയിൽ മാത്രമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര വ്യക്തമാക്കി.
ചെന്നൈ∙ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ കർഷകൻ തീകൊളുത്തി മരിച്ചു. സേലം പിഎൻ പട്ടി സ്വദേശിയായ തങ്കവേൽ (85) ആണ് മരിച്ചത്. തലൈയൂരിലെ ഡിഎംകെ പാർട്ടി ഓഫിസിനു മുൻപിൽ വച്ചായിരുന്നു ആത്മഹത്യ.
ന്യൂഡൽഹി∙ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാഡ്സ്) ഉപയോഗത്തിലും ഹിന്ദി ഭാഷ വേണമെന്ന കേന്ദ്രസർക്കാർ നിർദേശം വിവാദമായി. എംപി ഫണ്ട് ഉപയോഗത്തിന്റെ നിബന്ധനകൾ പരിഷ്കരിക്കുന്നതിനുള്ള കരടിൽ, ഇതുപയോഗിച്ചു നടത്തുന്ന പദ്ധതികളുടെ ശിലാഫലകം ഹിന്ദിയിൽകൂടി വേണമെന്നു നിർദേശമുണ്ട്. ഹിന്ദി മുഖ്യഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും ഇതു വേണം.
ഭോപാൽ∙ ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിക്കുന്നതിനു തൊട്ടുമുൻപ്, ഇംഗ്ലിഷ് അറിയാത്തതിനാൽ നിരവധി വിദ്യാർഥികൾ മെഡിക്കൽ കോളജുകൾ വിട്ടുപോകുന്നുവെന്ന അവകാശവാദവുമായി മധ്യപ്രദേശ്
Results 1-10 of 24