Activate your premium subscription today
Monday, Mar 31, 2025
തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർ വിളിച്ചു ചേർത്ത നിർണായക യോഗം ഇന്ന്. തങ്ങൾ ഈ വിഷയം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന സർവകലാശാല ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി ജനുവരി 15 ന് തന്നെ അധ്യാപകൻ പരീക്ഷാ കൺട്രോളറെ കണ്ട് റിപ്പോർട്ട് നൽകിയെങ്കിലും വിഷയത്തിന്റെ പ്രാധാന്യം ആരും ഉൾക്കൊണ്ടില്ലെന്നതാണ് വസ്തുത. ഡിജിറ്റലായി അയച്ച ഫയൽ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ പോലും രണ്ടാഴ്ചയോളം നോക്കാതെ കിടന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്തണോ സിൻഡിക്കറ്റിന്റെ പരീക്ഷാ ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കണോ എന്നതിൽ തീരുമാനത്തിനായി ഫെബ്രുവരി ആദ്യം വൈസ് ചാൻസലർക്ക് അയയ്ക്കുന്നത്. ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനായിരുന്നു വിസിയുടെ നിർദേശം. ഫെബ്രുവരിയിൽ ഉപസമിതി യോഗം ചേർന്നില്ല. ഫെബ്രുവരി അവസാനം ചേർന്ന സിൻഡിക്കറ്റ് യോഗവും വിഷയം ചർച്ച െചയ്തില്ല. പിന്നീട് മാർച്ചിലെ ഉപസമിതി യോഗവും തുടർന്ന് സിൻഡിക്കറ്റുമാണ് പുനഃപരീക്ഷ ശുപാർശ ചെയ്തത്.
തിരുവനന്തപുരം ∙ നഗരങ്ങളിൽ നികുതിവലയിൽപെടാതെ ‘ഒളിവിലായിരുന്ന’ 1.43 ലക്ഷത്തിൽപരം കെട്ടിടങ്ങൾ ഡിജിറ്റലായും നേരിട്ടും തദ്ദേശവകുപ്പ് നടത്തിയ അന്വേഷണത്തിൽ ‘കുടുങ്ങി’. വസ്തുനികുതിയും പിഴയും ഉൾപ്പെടെ ഇവയുടെ കുടിശിക 393.92 കോടി രൂപയെന്നു കണ്ടെത്തി, 108.92 കോടി രൂപ പിരിച്ചെടുത്തു. 285.01 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതുവഴി, ഇനി വർഷംതോറും 93 നഗരസഭകൾക്ക് 41.48 കോടി രൂപയാണു നികുതി പിരിവിൽ അധികവരുമാനം.
തിരുവനന്തപുരം ∙ ലഹരി കിട്ടാത്തതിനാൽ ‘വയലന്റ്’ ആകുന്ന യുവാക്കളെ ചികിത്സിക്കുന്ന ഡിഅഡിക്ഷൻ സെന്ററുകൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും അടിയന്തരമായി തുടങ്ങണമെന്ന് സർക്കാരിലേക്ക് പൊലീസിന്റെ ശുപാർശ നൽകി. മദ്യപാനം നിർത്തുന്നതിന്റെ ഭാഗമായി സ്വമേധയാ ചികിത്സിക്കാൻ വരുന്നതോ വീട്ടുകാരുടെ നിർബന്ധത്തിൽ ചികിത്സ തേടുന്നവർക്കോ ഉള്ളതാണ് നിലവിലുള്ള സെന്ററുകൾ. കൂടുതലും സംഘടനകൾ നടത്തുന്നതാണ്. എന്നാൽ ‘വയലന്റ്’ ആകുന്നവരെ ചികിത്സിക്കാൻ സംവിധാനങ്ങളില്ല.
തിരുവനന്തപുരം ∙ നഗരസഭകളിൽ ഉപയോഗിക്കുന്ന കെ സ്മാർട് ആപ്ലിക്കേഷൻ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഓൺലൈൻ ഫയൽ നീക്കങ്ങളും സേവനങ്ങളും ഈയാഴ്ച തടസ്സപ്പെടും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽഡിഎം) ഇന്നു നിശ്ചലമാകും. 10 മുതലാകും പൂർണതോതിൽ പ്രവർത്തനം. 6ന് മുഴുവൻ ജോലികളും പൂർത്തിയാക്കുകയാണു ലക്ഷ്യം. നഗരസഭകളിലെ ഫയൽനീക്കങ്ങളും സേവനങ്ങളും 2 ദിവസം നിർത്തിവയ്ക്കുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) അധികൃതർ പറഞ്ഞു.
തിരുവനന്തപുരം ∙ ആശാ വർക്കർമാർക്കു സഹായമെത്തിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു പാർട്ടി നേതൃത്വം നിർദേശം നൽകിയെങ്കിലും അതു നടപ്പാക്കാൻ സാധിച്ചേക്കില്ല. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചു മാത്രമേ തദ്ദേശ സ്ഥാപനങ്ങൾക്കു തനത് ഫണ്ട് ചെലവഴിക്കാനാകുവെന്ന വ്യവസ്ഥ മൂലമാണിത്. ആശമാർക്ക് അധിക വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പണം തനതു ഫണ്ടിൽനിന്നു കണ്ടെത്താൻ പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കഴിഞ്ഞ ദിവസമാണ് കെപിസിസി നിർദേശിച്ചത്.
കല്ലമ്പലം ( തിരുവനന്തപുരം ) ∙ ഉത്സവം കണ്ടു മടങ്ങിയവരുടെ ഇടയിലേക്ക് റിക്കവറി വാഹനം പാഞ്ഞുകയറി അമ്മയും മകളും മരിച്ച അപകടത്തിൽ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി (36) മദ്യപിച്ചിരുന്നതായി പൊലീസ്. പേരേറ്റിൽ മുങ്ങോട് കൊച്ചുപുലയൻ വിളാകത്ത് കണ്ണകി ഭവനിൽ മണിലാലിന്റെ ഭാര്യ രോഹിണി (57), മകൾ അഖില (22) എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാം വർഷ പാരാമെഡിക്കൽ വിദ്യാർഥിയാണു അഖില. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ് മണിലാൽ.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.
തിരുവനന്തപുരം∙ മ്യൂസിയം പൊലീസ് സ്റ്റേഷന് ജനമൈത്രി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് വഴുതക്കാട് ഡിപിഐ. ജങ്ഷനിലെ മഹാകവി ഉള്ളൂര്‍ സ്മാരക ഗ്രന്ഥശാല ഹാളില്‍ എസ്എച്ച്ഒ. .എസ്. വിമല്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം മെഡിക്കല്‍ കോളേജിലെ സൈക്കാട്രിക് പ്രൊഫസര്‍ ഡോ. മോഹന്‍ റോയി ക്ലാസ്സ് എടുത്തു. ബീറ്റ്
തിരുവനന്തപുരം∙ വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും വിയോജിപ്പു രേഖപ്പെടുത്തണമെന്നും പാളയം ഇമാം വി.പി.സുഹൈബ് മൗലവി പറഞ്ഞു.
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രസർക്കാരിനു കൊടുത്തയയ്ക്കണം. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.