Activate your premium subscription today
പത്തനംതിട്ട ∙ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അലക്സ് പാണ്ഡ്യന് വധശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്.ജയകുമാർ ജോണാണ് കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന് (26) വധശിക്ഷ വിധിച്ചത്. കൊലപാതകം, പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് നവംബർ 5ന് കോടതി വിധിച്ചിരുന്നു.
പത്തനംതിട്ട ∙ കേരളത്തിന്റെ നോവായി മാറിയ നവീൻ ബാബു ഓർമയായി. കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിനു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും.
പത്തനംതിട്ട ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി മുൻ എസ്ഡിപിഐ നേതാവിനെ തിരഞ്ഞെടുത്തു. മേൽകമ്മിറ്റി പ്രതിനിധിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സമ്മേളന പ്രതിനിധികൾ ഇറങ്ങിപ്പോയി. സിപിഎം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിലാണു കഴിഞ്ഞ ദിവസം പ്രതിഷേധവും ഇറങ്ങിപ്പോക്കുമുണ്ടായത്.
പത്തനംതിട്ട∙ ജെസ്ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി. ജെസ്നയെ കാണാതാകുന്നതിന് രണ്ടു ദിവസം മുൻപ് ഒരു യുവാവിനൊപ്പം ജെസ്നയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ വച്ച് കണ്ടുവെന്നാണ് മുണ്ടക്കയം സ്വദേശിനി അവകാശപ്പെട്ടത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച പെൺകുട്ടി എറണാകുളത്ത് ഒരു പരീക്ഷ എഴുതുന്നതിനായി പോകാനെത്തിയതാണെന്നാണ് പറഞ്ഞതെന്നും ഇവർ പറഞ്ഞു.
പത്തനംതിട്ട∙ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിർമാണത്തിൽ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരൻ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ നിർമാണത്തിന്റെ ഗതി ജോർജ് ജോസഫ് മാറ്റുന്നതായി ശ്രീധരൻ ആരോപിച്ചത്.
തിരുവല്ല∙ ഹോട്ടലിൽ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. ബിരിയാണി പകുതി കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിനു പരാതി നൽകുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ
കോട്ടയം ∙ ‘‘സാർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’’ വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാൻ വന്ന ലൈൻമാൻ വിനേഷിന്റെ കണ്ണിലാണ് ഈ കുറിപ്പു പെട്ടത്. ബിൽതുക വരവുവച്ച് വൈദ്യുതി വിച്ഛേദിക്കാതെ കുറിപ്പുമായി പോയ വിനേഷ് അത് സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ വൈറലായി.
പത്തനംതിട്ട∙ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്കു സ്വീകരിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്. പൊതുപ്രവർത്തനത്തിന്റെ പേരിലാണ് ശരൺ കേസിൽ അകപ്പെട്ടതെന്നും നിലവിൽ കാപ്പ കേസിൽ പ്രതിയല്ലെന്നും ജില്ലാ
പത്തനംതിട്ട ∙ ആറന്മുള പൊലീസ് സ്റ്റേഷനിലെ സസ്പെൻഷനിലുള്ള സിപിഒ യു. ഉമേഷിന് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ വീണ്ടും പൊലീസിന്റെ നോട്ടിസ്. എന്നാൽ ഈ മാസം 30നു മുൻപ് ഇതുവരെയുള്ള കുടിശിക ശമ്പളം ലഭിച്ചാൽ മാത്രമേ ഹാജരാകൂ എന്ന നിലപാടിലാണ് ഉമേഷ്. ജൂലൈ ഒന്നിന് പത്തനംതിട്ട ജില്ലാ സ്പെഷൽ ബ്രാഞ്ച്
പത്തനംതിട്ട∙ സ്കൂൾ വിദ്യാർഥിയായ മകളോട് മോശമായി പെരുമാറിയ ആളിന്റെ മുഖത്തടിച്ച് അമ്മ. ഏനാത്താണ് സംഭവം നടന്നത്. അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ പോക്സോ കേസെടുത്തു. അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി.
Results 1-10 of 545