Activate your premium subscription today
ദുബായ്/പാലക്കാട്∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പാക്കാൻ ഇൻകാസ് യുഎഇ പ്രവർത്തകർ പാലക്കാട് പ്രത്യേക കൺവൻഷൻ നടത്തി.
പാലക്കാട്∙ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയിൽ പങ്കെടുത്തു. സ്ഥാനാർഥിയുടെ ജീപ്പിന് മുകളിലേക്ക് കയറിയ സന്ദീപ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പിന്നീട് സ്ഥാനാർഥിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു. നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു.
ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയറിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ? അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള് എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.
∙ തിങ്കളാഴ്ച രാത്രി ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടും കഴിഞ്ഞു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേരെ ചെന്നതു കൽപാത്തിയിലേക്കാണ്. തേരിന്റെ ആൾക്കൂട്ടത്തിൽ അലിഞ്ഞു പുലർച്ചെ കഴിഞ്ഞപ്പോഴാണ് ആ രഹസ്യം ആരോ പൊട്ടിച്ചത്, രാഹുലിന്റെ പിറന്നാളാണ്. അതോടെ ആശംസകളുടെ ബഹളമായി. മധുരം ചോദിച്ചവർക്കു
പത്തനംതിട്ട ∙ സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ ജില്ലാ സെക്രട്ടറിയുടെ വിശദീകരണത്തിനൊപ്പം ചേർത്ത ഫോട്ടോയിലും അബദ്ധംപറ്റി സിപിഎം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ ഉന്നംവച്ച് ‘വ്യാജൻ ഇപ്പോൾ ഹാക്കറുമായി’ എന്ന തലക്കെട്ടിലുള്ള കുറിപ്പിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയുടെ ചിത്രമാണു ചേർത്തിരുന്നത്. ഹാക്ക് ചെയ്തത് ജില്ലാ സെക്രട്ടറിയാണോയെന്നു പരിഹാസമുയർന്നതോടെ പേജിന്റെ അഡ്മിൻ ഫോട്ടോ അടങ്ങിയ കുറിപ്പ് നീക്കി. പിന്നീട് ചിത്രത്തിൽനിന്ന് ഫോട്ടോ ഒഴിവാക്കി വാക്കുകൾ മാത്രമാക്കി പോസ്റ്റ് പരിഷ്കരിക്കുകയായിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ ഉൾപ്പെടെ ഇത്തരം അശ്രദ്ധമായ ഇടപെടലുകൾ ചർച്ചയായിരുന്നു.
പാലക്കാട് ∙ കാർഷികമേഖലയുടെയും കർഷകരുടെയും രക്ഷയ്ക്കായി പാലക്കാടിനു പ്രത്യേക കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇക്കാര്യങ്ങൾക്കായി ശബ്ദം ഉയർത്തുന്നത് യുഡിഎഫ് മാത്രമാണെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. കർഷക കോൺഗ്രസ് നടത്തിയ കർഷകരക്ഷാ ട്രാക്ടർ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ∙ സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പരാതി നൽകിയത് ഇന്നലെ. സംഭവമുണ്ടായ ഞായറാഴ്ച തന്നെ പരാതി നൽകിയെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അവകാശപ്പെട്ടിരുന്നത്. ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തെന്നുകാട്ടി സിപിഎം ജില്ലാ കമ്മിറ്റി നൽകിയ പരാതി സൈബർ സെല്ലിനു കൈമാറിയെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ പറഞ്ഞു.
പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണ വിവാദത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. വി.ഡി.സതീശന്റെ വാർത്താ സമ്മേളനത്തിലെ വിഡിയോ ഉപയോഗിച്ചാണ് പോസ്റ്റുകൾ
പത്തനംതിട്ട∙ സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പാർട്ടി പൊലീസിൽ പരാതി നൽകി. ഇ-മെയിൽ മുഖേന പത്തനംതിട്ട എസ്പിക്കാണ് പരാതി നൽകിയത്. പേജ് ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതി സൈബർ സെല്ലിന് കൈമാറുമെന്ന് എസ്പി പറഞ്ഞു. പൊലീസിൽ പരാതി നൽകാൻ കോൺഗ്രസ്
പത്തനംതിട്ട∙ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അപ്ലോഡ് ചെയ്തതാണെന്ന് വ്യക്തമായി.
Results 1-10 of 235