Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടറായി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് എംഡി പി.ബി.നൂഹിനെ ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു
തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവച്ചു. പ്രതിഭാഗ അഭിഭാഷകനായ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന കാരണത്താൽ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണം എന്ന ആവശ്യം കോടതി അനുവദിച്ചു.
കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയിൽ ജില്ലാ കലക്ടറായി നിയമിച്ചുവെന്നും എന്നാൽ "ശ്രീറാം" എന്ന പേരുള്ളതിനാൽ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് മുസ്ലിംകൾ പ്രതിഷേധ മാർച്ച് നടത്തിയെന്നുമുള്ള അവകാശവാദത്തോടെയൊരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ.വി.വേണു വിരമിച്ചതിനു പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം. ആഭ്യന്തര വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കു ജലവകുപ്പിന്റെ അധിക ചുമതല നൽകി. വീണ എന്‍.മാധവനു ഭരണ നവീകരണ വകുപ്പിന്റെയും കെ.ഗോപാലകൃഷ്ണനു വ്യവസായ വകുപ്പ് ഡയറക്ടറുടെയും അധിക ചുമതല
തിരുവനന്തപുരം∙ മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റപത്രം വായിച്ചു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഇന്നു കോടതിയില്‍ ഹാജരായിരുന്നു. ശ്രീറാം തുടര്‍ച്ചയായി ഹാജരാകാതിരുന്നതില്‍ കുറ്റപത്രം വായിക്കുന്നത് പല തവണ കോടതി മാറ്റിവച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിയെ വാക്കാല്‍ ശാസിച്ച കോടതി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിക്കാൻ കഴിയാതെ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജാരാകത്തതിനെ തുടർന്നാണ് കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചത്. ജോലി സംബന്ധമായ ആവശ്യങ്ങൾ കരണമാണ് ശ്രീറാമിന്
തിരുവനന്തപുരം∙ സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനും ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നു പി.ബി.നൂഹിനും മാറ്റം. ശ്രീറാമിനു പകരം നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി. ശ്രീറാമിനു പുതിയ നിയമനം നൽകിയിട്ടില്ല. കെടിഡിസി എംഡിയും ആരോഗ്യ–കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണു
തിരുവനന്തപുരം∙ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ വീണ്ടും കൂടുതല്‍ സമയം തേടി ശ്രീറാം വെങ്കിട്ടരാമന്. കോടതിയില്‍ ഹാജരാകാതെയാണ് ശ്രീറാം കൂടുതല്‍ സമയം തേടിയത്. അടുത്ത മാസം 18ന് കോടതിയിലെത്തി വാദം ബോധിപ്പിക്കാന്‍
തിരുവനന്തപുരം∙ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനാവാതെ നട്ടം തിരിയുന്ന സപ്ലൈകോ വിൽപനശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് സിഎംഡി ശ്രീറാം വെങ്കിട്ടരാമന്റെ സർക്കുലർ. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും സർക്കുലറിലുണ്ട്.
Results 1-10 of 86
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.