Activate your premium subscription today
ന്യൂഡൽഹി∙ വ്യോമയാന രംഗത്തു ചിറകുവരിക്കാൻ മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്താൻ അനുമതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) ആണ് അനുമതി നൽകിയത്. എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ഫ്ലൈ 91നു ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രാദേശിക എയർലൈൻ സർവീസായിരിക്കും ഇത്. ഗോവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.
തുച്ഛമായ ചെലവിൽ സാധാരണക്കാരനും വിമാനത്തിൽ സഞ്ചരിക്കാനാകണം. അതിനുപക്ഷേ കടമ്പകൾ ചില്ലറയല്ല. ‘സൂരറൈ പോട്ര്’ എന്ന സിനിമ കണ്ടവർക്ക് സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. എയർ ഫോഴ്സിൽനിന്നു വിരമിച്ച സാധാരണക്കാരനായ യുവാവ് സ്വന്തമായി എയർലൈൻസ് ആരംഭിക്കാൻ ശ്രമിക്കുന്നതും, അതിലെ പ്രയാസങ്ങളുമൊക്കെയായിരുന്നു സിനിമയിൽ ചിത്രീകരിച്ചത്.
Results 1-2