Activate your premium subscription today
Saturday, Apr 5, 2025
ടൊറന്റോ ∙ കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് കൊച്ചിക്കാരൻ ബെലന്റും മാറ്റുരയ്ക്കും. സ്കാർബ്രോ സെന്റർ-ഡോൺവാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായാണ് ബെലന്റ് മത്സരിക്കുന്നത്.
ഒട്ടാവ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉൽപ്പന്നങ്ങൾക്കു ചുമത്തേണ്ട ‘പ്രതികാര’ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച് കാനഡ. ട്രംപിന്റെ വ്യാപാര നയങ്ങൾക്കുള്ള മറുപടിയായാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയുടെ നടപടി.
ഏപ്രിൽ 2 നു പല രാജ്യങ്ങൾക്കും ട്രംപ് പകരച്ചുങ്കം ചുമത്തും എന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. എന്നാൽ ഇതിൽ കാനഡയും, മെക്സിക്കോയും ഉൾപ്പെട്ടില്ല എന്നുള്ളത് പലർക്കും അത്ഭുതമായി. എല്ലാ രാജ്യങ്ങൾക്കും ചുങ്കം ചുമത്തിയപ്പോഴും കാനഡയെയും, മെക്സിക്കോയെയും ഒഴിവാക്കിയത് എന്തുകൊണ്ടാണ്?
കാനഡയില്‍ മലയാളികള്‍ സജീവമായ ഒന്റാരിയോയിലെ ലണ്ടനിൽ വിവിധ സാമൂഹിക - സാംസ്ക്കാരിക സംഘടനകൾ ചേർന്നു നടത്തുന്ന വർണം 2025 കലാസാംസ്കാരികോത്സവത്തിന്റെ ടിക്കറ്റ് വില്പനയില് സജീവ പങ്കാളിത്തം. മേയ് 10 ന് നടക്കുന്ന പരിപാടിയുടെ സ്പോണ്‍സർമാരെ ആദരിച്ച ചടങ്ങില്‍ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വിൽപനയും നടന്നു.
വാഷിങ്ടൻ∙ വിവിധ രാജ്യങ്ങൾക്കു പ്രഖ്യാപിച്ച പകരം തീരുവയിൽ നിന്നും കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ തീരുമാന പ്രകാരം, കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നുമുള്ള യുഎസ്എംസിഎ ( യുണൈറ്റഡ് സ്റ്റേറ്റസ്–മെക്സിക്കോ–കാനഡ എഗ്രിമെന്റ് ) അനുസരിച്ചുള്ള ഇറക്കുമതി, തീരുവ രഹിതമായി തുടരും. എന്നാൽ യുഎസ്എംസിഎയിൽപെടാത്ത ഇറക്കുമതികൾക്ക് 25 ശതമാനം നികുതി നേരിടേണ്ടിവരും.
പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച നേതാവും ഫില്ലോർ സംവരണ മണ്ഡലത്തിൽനിന്നുള്ള സിപിഎം മുൻ പാർലമെന്റ് അംഗവുമായ ഭഗത് റാം (84) അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളമായി മക്കൾക്കൊപ്പം കാനഡയിൽ താമസിക്കുകയായിരുന്ന ഭഗത് റാം ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു.
ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സിന്റെ റജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളജ് ഓഫ് സോഷ്യൽ വർക്കേഴ്സിന്റെ (എസിഎസ്ഡബ്ല്യു) പുതിയ പ്രസിഡന്റായി മലയാളി സാമുവൽ മാമ്മൻ തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂഡൽഹി∙ ഏപ്രിൽ 28ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ, ചൈനീസ് ഇടപെടൽ ഉണ്ടായേക്കാമെന്ന് കാനഡയുടെ രഹസ്യാന്വഷണ ഏജൻസി. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിനിടെ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡപ്യൂട്ടി ഡയറക്ടർ വനേസ്സ ലോയിഡ് നടത്തിയ ഈ പരാമർശം ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തലുണ്ട്.
വാൻകൂവർ ബ്രിട്ടിഷ് കൊളംബിയ, കാനഡ - വാൻകൂവർ എരിയായിലെ മലയാളികളുടെ ആത്മീയ സാമൂഹ്യ സേവന സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളിസ് (ഓംബീസി) നടത്തുന്ന ഭക്ഷണപ്പൊതി വിതരണം അഞ്ചാം വർഷത്തിലേക്ക്.
ഒട്ടാവ∙ യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെ കാനഡയിൽ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു.
Results 1-10 of 638
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.