Activate your premium subscription today
Saturday, Apr 12, 2025
ഇറാൻ ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമാനിൽ നടക്കാനിരിക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് മുന്നോടിയായി ട്രംപിന്റെ പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്.
ടെഹ്റാൻ ∙ ആണവ പദ്ധതിയുടെ കാര്യത്തിൽ യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിടുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തിരിച്ചടിയും കനത്തതായിരിക്കുമെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വ്യക്തമാക്കി.
ആണവപദ്ധതി വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിങ് നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്ത ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ദ് ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ടെഹ്റാൻ ∙ ആണവപദ്ധതി വിഷയത്തിൽ യുഎസുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. നേരിട്ടു ചർച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. ഇതിനോടുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
വാഷിങ്ടൻ ∙ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വൻ ആക്രമണത്തിനു തുടക്കമിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പലാക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നുമാണ് മുന്നറിയിപ്പ്. ഹൂതികൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു.
ക്വറ്റ – പെഷാവർ ജാഫർ എക്സ്പ്രസ് തട്ടിയെടുത്ത് 450 പേരെ ബന്ദികളാക്കി പാക്കിസ്ഥാനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ബലൂച് ലിബറേഷൻ ആർമി. പാക്കിസ്ഥാനിൽനിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്. ഈ പോരാട്ടത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
വാഷിങ്ടൻ ∙ ഇറാനുമായി ആണവ കരാറിനെക്കുറിച്ചു ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഇറാന് കത്തെഴുതിയതായും ട്രംപ് വ്യക്തമാക്കി. ഇറാന്റെ കാര്യത്തിൽ ഇതു നല്ല തീരുമാനം ആയിരിക്കുമെന്നും അതിനാൽ യുഎസുമായി ഇറാൻ ചർച്ച നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വെള്ളിയാഴ്ച ഫോക്സ് ബിസിനസ് നെറ്റ്വർക്കിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
ടെഹ്റാന്∙ തങ്ങൾക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറാൻ. ഇനിയും തങ്ങൾക്കെതിരെ ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും ഇതിനു യാതൊരു മടിയുമുണ്ടാവില്ലെന്നും ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി തുറന്നടിച്ചു. 1979ലെ ഇറാൻ വിപ്ലവത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഇറാൻ പരമോന്നത നേതാവ് നിലപാട് വ്യക്തമാക്കിയത്.
ടെഹ്റാൻ ∙ ഇറാൻ സുപ്രീം കോടതിക്കുള്ളിൽ രണ്ടു മുതിർന്ന ജഡ്ജിമാരെ വെടിവച്ചുകൊന്ന് അക്രമി ജീവനൊടുക്കി. ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന മുഹമ്മദ് മൊഗീസെ, അലി റസീനി എന്നീ ജഡ്ജിമാരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയത്തടവുകാരുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ പരിഗണിച്ചിരുന്ന മൊഗീസെയ്ക്ക് വധഭീഷണി ഉണ്ടായിരുന്നു. റസീനി 1998 ൽ വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നു. അക്രമിയെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മോസ്കോ ∙ വ്യാപാരം തൊട്ടു സൈനികസഹകരണം വരെ നീളുന്ന വിപുലമായ സഹകരണ ഉടമ്പടിയിൽ റഷ്യയും ഇറാനും ഒപ്പുവച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണിത്. യുഎസ് പ്രസിഡന്റായി ട്രംപ് തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെയാണ് ഇരുനേതാക്കളും തന്ത്രപ്രധാനമായ കരാറിൽ ഒപ്പിട്ടത്. എന്നാൽ കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെന്നും ട്രംപിന്റെ സത്യപ്രതിജ്ഞയുമായി ബന്ധമില്ലെന്നും ക്രെംലിൻ വൃത്തങ്ങൾ പറഞ്ഞു.
Results 1-10 of 547
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.