Activate your premium subscription today
Saturday, Apr 12, 2025
മലപ്പുറം ∙ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടത്തി നിലമ്പൂരിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 1,11,692 പുരുഷൻമാരും 1,16,813 സ്ത്രീകളും 7 ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുമുണ്ട്. പട്ടികയിൽ 1455 പേർ 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരൻമാരും 2321 ഭിന്നശേഷി വിഭാഗത്തിൽപെടുന്നവരുമാണ്. 4155 പേരാണ് പുതിയ യുവവോട്ടർമാർ.
തിരുവനന്തപുരം ∙ സിപിഐ സമ്മേളനകാലത്തേക്കു കടന്നതോടെ ഭാരവാഹിത്വത്തിലേക്കു പരമാവധി മത്സരം ഒഴിവാക്കാനുള്ള നീക്കവുമായി സംസ്ഥാന നേതൃത്വം. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിര്ദേശമാണ് താഴേത്തട്ടിലേക്കു നല്കിയിരിക്കുന്നത്.
ടൊറന്റോ ∙ കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് കൊച്ചിക്കാരൻ ബെലന്റും മാറ്റുരയ്ക്കും. സ്കാർബ്രോ സെന്റർ-ഡോൺവാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായാണ് ബെലന്റ് മത്സരിക്കുന്നത്.
മർഫി(ടെക്സാസ്) ∙ മർഫി പ്ലേസ് 1 കൗൺസിൽ അംഗവും മേയർ പ്രോ ടെം എന്ന നിലയിൽ വനമനുഷ്ഠിക്കുന്ന എലിസബത്ത് എബ്രഹാം മർഫി സിറ്റി പ്ലേസ് 1 ലേക്ക് വീണ്ടും മത്സരിക്കുന്നു.
2025 മാർച്ച് 25ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ 14248 പുറത്തിറക്കി. 'പ്രീസെർവിങ് ആൻഡ് പ്രൊട്ടക്റ്റിങ് ദി ഇന്റെഗ്രിറ്റി ഓഫ് അമേരിക്കൻ ഇലക്ഷൻസ് 'എന്ന് പേരിട്ടിരിക്കുന്ന ഈ ഓർഡർ മൂലം എല്ലാ വോട്ടർമാരും രേഖാമൂലമുള്ള തെളിവുകൾ സഹിതം ഹാജരായാൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്ന് പുതിയ ഉത്തരവ് പറയുന്നു.
വിസ്കോൻസെൻ സുപ്രീം കോടതിയിൽ തിരഞ്ഞെടുപ്പിൽ സൂസൻ ക്രോഫോർഡ് വിജയിച്ചു. ഈ വിജയത്തോടെ സംസ്ഥാനത്തിന്റെ പരമോന്നത കോടതിയിൽ ലിബറലുകൾക്ക് അവരുടെ നേരിയ ഭൂരിപക്ഷം നിലനിർത്താനായി.
2025-ൽ ഓസ്ട്രേലിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് മേയ് 3-ന് നടക്കാനിരിക്കെ, പ്രധാന രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. പ്രധാനമന്ത്രി ആന്റണി അൽബനീസ് (ലേബർ പാർട്ടി) രണ്ടാം കാലാവധി നേടാൻ ശ്രമിക്കുന്നു, അതേസമയം പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ (ലിബറൽ-നാഷണൽ കോളിഷൻ) ഭരണത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു.
ന്യൂഡൽഹി∙ ഏപ്രിൽ 28ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ, ചൈനീസ് ഇടപെടൽ ഉണ്ടായേക്കാമെന്ന് കാനഡയുടെ രഹസ്യാന്വഷണ ഏജൻസി. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിനിടെ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡപ്യൂട്ടി ഡയറക്ടർ വനേസ്സ ലോയിഡ് നടത്തിയ ഈ പരാമർശം ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തലുണ്ട്.
ന്യൂഡൽഹി ∙ ട്രിപ്പിൾ എൻജിൻ സർക്കാർ രൂപീകരിക്കാനുള്ള ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്ത് ബിജെപി. ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് (എംസിഡി) 14 എംഎൽഎമാരെ നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്ത നാമനിർദേശം ചെയ്തു. 11 ബിജെപി അംഗങ്ങളെയും 3 ആം ആദ്മി അംഗങ്ങളെയുമാണ് നാമനിർദേശം ചെയ്തത്. ഇതോടെ ഏപ്രിലിൽ നടക്കുന്ന മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ഏറക്കുറെ വിജയം ഉറപ്പായി.
ഒട്ടാവ∙ യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെ കാനഡയിൽ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു.
Results 1-10 of 390
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.