Activate your premium subscription today
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നാഗ്പൂരിലെ വിധാൻ ഭവനിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയിൽ ഉദ്ധവിനൊപ്പം മകനും വർളി എംഎൽഎയുമായ ആദിത്യ താക്കറെയും എംഎൽഎമാരായ അനിൽ പരബ്, വരുൺ സർദേശായി എന്നിവരും ഉണ്ടായിരുന്നു.
ന്യൂഡൽഹി ∙ ലോക്സഭയിലെ ഭരണപക്ഷ അംഗങ്ങളിൽ ബിഎസ്എൻഎൽ മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നവർ കൈയുയർത്താൻ വെല്ലുവിളിച്ച് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എംപി അരവിന്ദ് സാവന്ത്. ബിഎസ്എൽഎലിന്റെ സാമ്പത്തികനിലയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു രസകരമായ സംഭവം.
മുംബൈ∙ മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ ഒരു ഒരു പ്രതിപക്ഷ പാർട്ടിക്കും കഴിഞ്ഞേക്കില്ല. മഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എൻസിപി ശരദ് പവാർ വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാണ്
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യം സംസ്ഥാനത്ത് നേടിയ വിജയത്തിൽ പ്രതീക്ഷ അർപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നേതാക്കൾ ഞെട്ടലിൽ. നാലു മാസത്തിനിടെ ബിജെപിക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റ് നേടാനായതെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം. ‘‘കോവിഡ് സമയത്ത് കുടുംബനാഥനെന്ന നിലയിൽ ഞാൻ പറയുന്നത് ശ്രദ്ധിച്ച മഹാരാഷ്ട്രയ്ക്ക് എങ്ങനെയാണ് എന്നോടിങ്ങനെ പെരുമാറാനായത് ? നാലു മാസത്തിനുള്ളിൽ അവർക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റുകൾ നേടാനായത്? ഇത്തരമൊരു ഫലത്തിനായി അവർ എവിടെയാണ് മെഴുകുതിരി കത്തിച്ചത്?’’ – ഉദ്ധവ് താക്കറെ ചോദിച്ചു.
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അവസരം നോക്കി കളംമാറുന്നവരിൽ ചിലർ വാഴും, ചിലർ വീഴും. അത്തരം കാഴ്ചകൾ ഒരുപാട് കണ്ട മണ്ണാണ് മഹാരാഷ്ട്രയിലേത്. 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നായി നിന്നു മത്സരിച്ച ശിവസേനയും ബിജെപിയും ഭൂരിപക്ഷം നേടി. മുഖ്യമന്ത്രിക്കസേരയുടെ പേരിലെ തർക്കം ശിവസേനയെ എത്തിച്ചത് ബദ്ധവൈരികളായിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം. പിന്നാലെ ശിവസേനയെയും എൻസിപിഎയും പിളർത്തി ബിജെപി അധികാരം തിരികെപ്പിടിച്ചു. എങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും (എൻസിപി– ശരദ്ചന്ദ്ര പവാർ) ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും (ശിവസേന യുബിടി) ഉൾപ്പെടുന്ന മഹാവികാസ് അഘാഡിക്കൊപ്പം നിന്നു. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യവും അധികാരം തിരിച്ചുപിടിക്കാൻ മഹാവികാസ് അഘാഡിയും (എംവിഎ) പോരിനിറങ്ങുമ്പോൾ ഒരു കണക്കുകൂട്ടലിനും പിടിതരുന്നതല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പ് .
പഞ്ചസാര മില്ലുകൾ സമൃദ്ധമായ മഹാരാഷ്ട്രയിലെ ചായയ്ക്ക് അതിമധുരമാണ്. ചോദിക്കാതെതന്നെ പഞ്ചസാര വാരിക്കോരി ഇട്ടു തരും. ഇവിടെ കർഷകർക്കു രാഷ്ട്രീയ പാർട്ടികൾ കൊടുക്കുന്ന വാഗ്ദാനങ്ങളും അങ്ങനെയാണ്, വാരിക്കോരി. എന്നാൽ ഇതിൽ എത്രയെണ്ണം നടപ്പാകുന്നുണ്ടെന്നറിയാൻ അവിടുത്തെ കർഷകർക്കിടയിലൂടെ കുറച്ചുദൂരം ഒന്നു സഞ്ചരിച്ചാൽ മതി. എന്തും വിളയുന്നതാണു മഹാരാഷ്ട്രയുടെ മണ്ണ്. നെല്ലും കരിമ്പും ഓറഞ്ചും മുതൽ കടുകുവരെ പല വിളകൾ. ഇവിടുത്തെ രാഷ്ട്രീയത്തിലും അങ്ങനെയാണ്. ആരും ഏതു പാർട്ടിയിലേക്കും ചേക്കേറും. ഏതു പാർട്ടിയേയും പിളർത്തും. ഒരിക്കലും ചേരാത്തവർ ചേർന്നു സർക്കാരുണ്ടാക്കും. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ സർക്കാരുണ്ടാക്കാൻ നേരം മറുകണ്ടം ചാടും. അതുകൊണ്ടൊക്കെത്തന്നെ കർഷകരും ഗ്രാമീണരും തിരഞ്ഞെടുപ്പിനെക്കുറിച്ചു വലിയ ആവേശഭരിതരൊന്നുമല്ല. കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ ഓളത്തിന്റെ പത്തിലൊന്നുപോലും ഇല്ല 288 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ. റാലികൾ നടക്കുന്ന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലും അല്ലാതെ
നവംബർ 20നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം നവംബർ 23-നാണ്. 'ലഡ്കി ബഹിൻ യോജന' പ്രകാരം വനിതാ വോട്ടർമാർക്ക് 1500-ൽ നിന്ന് 3000 രൂപയായി ധനസഹായം ഇരട്ടിയാക്കുമെന്ന് MVA അവരുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാല സാഹിബ് താക്കറെ),
താനെ നഗരത്തിലെ കൂറ്റൻ ഹോർഡിങ്ങുകൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം ബാൽ താക്കറെയുടെയും ആനന്ദ് ദിഘെയുടെയും ചിത്രങ്ങളുള്ളവയാണ്. ഒരുകാലത്തു താനെയിൽ ശിവസേനയെന്നാൽ ആനന്ദ് ദിഘെയായിരുന്നു; ഷിൻഡെയുടെ രാഷ്ട്രീയഗുരു. എല്ലാ അർഥത്തിലും യഥാർഥ പിന്തുടർച്ചാവകാശി താനാണെന്നു തെളിയിക്കാനാണ് ഇപ്പോൾ ഷിൻഡെയുടെ ശ്രമം. എന്നാൽ, താനെയിലെ കോപ്രി- പാഞ്ച്പഖാഡി മണ്ഡലത്തിൽ ഷിൻഡെയ്ക്കെതിരെ ആനന്ദ് ദിഘെയുടെ അനന്തരവൻ കേദാർ ദിഘെയെ രംഗത്തിറക്കി ഷിൻഡെയുടെ എല്ലാ പിന്തുടർച്ചാവകാശവാദങ്ങളെയും വെല്ലുവിളിക്കുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന. ഇത്തവണ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ശിവസേനകളുടെ നിലനിൽപിന്റെ കൂടി പോരാട്ടമാണ്. യഥാർഥ ശിവസേന ഏതെന്നു തെളിയിക്കാനുള്ള മത്സരം.
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനു പിന്നാലെ ശിവസേന ഷിൻഡേ വിഭാഗം എംഎല്‍എ ഉദ്ധവ് താക്കറെ പക്ഷത്തേക്ക് കൂടുമാറി. പല്‍ഗാര്‍ എംഎല്‍എ ശ്രീനിവാസ് വംഗയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ പാർട്ടി വിട്ടത്.
മുംബൈ ∙ 100 സീറ്റ് വേണമെന്ന ആവശ്യത്തിൽ ശിവസേന (ഉദ്ധവ്) ഉറച്ചുനിന്നതോടെ അന്തിമ സീറ്റ് വിഭജനത്തിൽ എത്താനാകാതെ ഇന്ത്യ മുന്നണി കുഴങ്ങുന്നു. സീറ്റ് വിഭജനം ഇന്നു പൂർത്തിയാകുമെന്ന് സംസ്ഥാന പിസിസി അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു. സീറ്റ് തർക്കം തുടരുന്ന മഹായുതിയിലെ (എൻഡിഎ) പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെട്ടിട്ടുണ്ട്. സഖ്യകക്ഷികളായ എൻസിപി അജിത് വിഭാഗത്തിനും ശിവസേനാ ഷിൻഡെ വിഭാഗത്തിനും ഏതാനും സീറ്റുകൾ ബിജെപി വിട്ടുകൊടുത്തേക്കും.
Results 1-10 of 294