Activate your premium subscription today
ശ്രീനഗർ∙ പ്രത്യേക പദവിയെ ചൊല്ലിയുള്ള കയ്യാങ്കളിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മു കശ്മീര്‍ നിയമസഭ. ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎൽഎമാര്‍ പ്രതിഷേധിച്ചു.
മലപ്പുറം ∙ പിഡിപിക്കും ജമാഅത്തെ ഇസ്ലാമിക്കും എതിരെ നിലപാടു കടുപ്പിക്കുമ്പോൾ സിപിഎം നടത്തുന്നത് മുസ്ലിം ലീഗിനെ ദുർബലപ്പെടുത്താൻ പയറ്റിയ രാഷ്ട്രീയ പരീക്ഷണങ്ങൾ പരാജയപ്പെട്ടെന്ന കുറ്റസമ്മതം. ജമാഅത്തെ ഇസ്ലാമിയെ ഭീകരസംഘടനയെന്നു വിളിക്കുമ്പോൾ, അവരുമായുണ്ടാക്കിയ രാഷ്ട്രീയധാരണയുടെ ചരിത്രം സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു.
കൊച്ചി∙ 1993 ലെ ഒറ്റപ്പാലം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എസ്.ശിവരാമനു വേണ്ടി അബ്ദുൽ നാസർ മഅദനി തിരഞ്ഞെടുപ്പു പര്യടനം നടത്തിയതും ഇഎംഎസ് മഅദനിയെ ഗാന്ധിജിയോട് ഉപമിച്ചതും സിപിഎം നേതാവ് പി.ജയരാജൻ പുസ്തകത്തിൽ കുറിക്കാൻ മറന്നതിന്റെ കാരണമെന്ത് എന്ന ചോദ്യവുമായി പിഡിപി.
മൂന്നു കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ് പാർട്ടികളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഈ തിരഞ്ഞെടുപ്പ് മൂന്നു കുടുംബങ്ങളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമാണ്. കുടുംബരാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കുന്നെന്നും കശ്മീരിനെക്കുറിച്ച് മറ്റു പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ല. ജമ്മു കശ്മീരിൽ തീവ്രവാദം അവസാന ശ്വാസം വലിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ ഒരു പതിറ്റാണ്ടിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജമ്മു കശ്മീരിൽ ‘ഗുപ്കർ സഖ്യം’ ഉയിർത്തെഴുന്നേൽക്കാനുള്ള സാധ്യത അടഞ്ഞിരിക്കെ, പൂർണ സജ്ജമായ ‘ഇന്ത്യാസഖ്യം’ രൂപപ്പെടുമോ എന്നതാണ് ചോദ്യം. നാഷനൽ കോൺഫറൻസും (എൻസി) പിഡിപിയും കോൺഗ്രസുമായി ആശയവിനിമയം നടത്തി. പിഡിപിയുടെ നിലപാട് സഖ്യത്തിന്റെ ഭാവി നിശ്ചയിച്ചേക്കും. 18 നു വോട്ടെടുപ്പു നടക്കുന്ന ഒന്നാംഘട്ടത്തിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ 27 വരെയേ സമയം ഉള്ളൂ. അതിനാൽ സഖ്യതീരുമാനം ഉടനുണ്ടാകും. സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചർച്ച നടത്താൻ കോൺഗ്രസ് അഞ്ചംഗ സമിതിയെ നിയോഗിച്ചു.
ശ്രീനഗർ∙ തന്റെ മൊബൈലിൽനിന്നുള്ള ഔട്ട്ഗോയിങ് കോളുകൾ മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുത്തിയെന്ന് ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. അന്ത്നാഗ് ലോകസഭാ മണ്ഡലത്തിലെ പോളിങ് നടക്കുന്ന ദിവസമായ ഇന്ന് തന്റെ ഫോണിൽനിന്നു പുറത്തേക്കു വിളിക്കാനുള്ള സൗകര്യം സസ്പെൻഡ് ചെയ്തതിൽ വിശദീകരണം വേണമെന്നും അവർ
തിരുവനന്തപുരം∙ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ള രാഷ്ട്രീയ പിന്തുണ തുടരാന്‍ പിഡിപി കേന്ദ്രകമ്മിറ്റി തീരുമാനം. ഫാഷിസത്തോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ ഇടതു മതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്നും പിഡിപി കേന്ദ്രകമ്മിറ്റി വിലയിരുത്തി. ബിജെപി നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം
ശ്രീനഗർ ∙ കശ്മീരിലെ 2 ലോക്സഭാ മണ്ഡലങ്ങളിലും പിഡിപി മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി അറിയിച്ചു. പിഡിപി മത്സരിക്കില്ലെന്നും നാഷനൽ കോൺഫറൻസ് (എൻസി) സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും എൻസി ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടിയാലോചന നടത്താതെ ഒമർ നടത്തിയ പ്രസ്താവന പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചെന്നും എൻസി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ പിഡിപി തയാറല്ലെന്നും മെഹബൂബ പറഞ്ഞു. പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ എൻസിയും പിഡിപിയും പരസ്പരം മത്സരിക്കുന്നത് ബിജെപിക്കു ഗുണകരമായേക്കും.
ശ്രീനഗർ∙ കശ്മീരിൽ നാഷനൽ കോൺഫറൻസ് സ്ഥാനാർഥികൾക്കെതിരെ പിഡിപി മത്സരിക്കില്ലെന്ന് പാർട്ടി വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല. ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികളാണ് നാഷനൽ കോൺഫറൻസും പിഡിപിയും. അതേസമയം പിഡിപി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
കൊച്ചി ∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി വെന്റിലേറ്റർ ഐസിയുവിലാണ് അദ്ദേഹം. വെന്റിലേറ്റർ സഹായം പൂർണമായും ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നു ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദം നിയന്ത്രണത്തിലായിട്ടില്ല. വിദഗ്ധ മെഡിക്കൽ സംഘം പരിശോധനയും ചികിത്സയും തുടരുകയാണ്.
Results 1-10 of 31