കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി. ഇക്കൊല്ലം 2025 ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി വരുന്നത്. ശിവപ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ചതുര്‍ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസം, ശിവചതുര്‍ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു.