Activate your premium subscription today
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ തോൽപിച്ച് അര്ജന്റീന ഫുട്ബോൾ ടീം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സൂപ്പർ താരം ലയണൽ മെസ്സി നയിച്ച അർജന്റീനയുടെ വിജയം. 55–ാം മിനിറ്റിൽ ലൊതാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയുടെ എട്ടാം വിജയമാണിത്.
റിയാദ് ∙ ബ്രസീലിന്റെ ലോകസൂപ്പർ താരം നെയ്മറിന്റെ സൗദി ക്ലബിലെ ട്രാൻസ്ഫറിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കെതിരെ താരത്തിന്റ് വക്താവ് രംഗത്ത്.
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയ്ക്കു തോൽവി. പാരഗ്വായ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ലയണൽ മെസ്സി നയിച്ച ടീമിനെ തകർത്തുവിട്ടത്. പാരഗ്വായുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ, അന്റോണിയോ സനബ്രിയ (19–ാം മിനിറ്റ്), ഒമർ ആൽഡെരെറ്റ് (47) എന്നിവരാണ് എന്നിവരാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്.
സാന്തിയാഗോ∙ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മറ്റൊരു സമനിലയുടെ വക്കിലായിരുന്ന ബ്രസീലിന്റെ രക്ഷകനായി പകരക്കാരൻ താരം ലൂയിസ് ഹെൻറിക്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഹെൻറിക് നേടിയ ഗോളിൽ മഞ്ഞപ്പട കരുത്തരായ ചിലെയെ വീഴ്ത്തി. മറ്റൊരു മത്സരത്തിൽ നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയെ വെനസ്വേല സമനിലയിൽ
സാവോ പോളോ ∙ ക്ലബ് മത്സരങ്ങൾക്കിടെ പരുക്കേറ്റ റയൽ മഡ്രിഡ് താരം വിനീസ്യൂസ്, ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കർ എന്നിവർ ഉൾപ്പെടെ 4 പേരെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു നഷ്ടമാകും. ചിലെ, പെറു എന്നിവയ്ക്കെതിരെ യഥാക്രമം 10, 15 തീയതികളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്കു 4 കളിക്കാരെ പകരം നിയമിച്ചതായി ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
അസൻസിയോൻ (പാരഗ്വായ്)∙ പരിശീലകനെ മാറ്റിയിട്ടും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ മോശം പ്രകടനം തുടരുന്നു. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ പാരഗ്വായ് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചു. 20–ാം മിനിറ്റിൽ ഡിയേഗോ ഗോമസ് നേടിയ ഗോളാണ് സ്വന്തം തട്ടകത്തിൽ പാരഗ്വായ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. 2008നു ശേഷം ഇതാദ്യമായാണ് ബ്രസീൽ പാരഗ്വയോടു തോൽക്കുന്നത്.
പരാന (ബ്രസീൽ)∙ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ ബ്രസീലിനു വിജയം. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഇക്വഡോറിനെ വീഴ്ത്തിയത്. 30–ാം മിനിറ്റിൽ യുവതാരം റോഡ്രിഗോയാണ് നിർണായക ഗോൾ നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീന ചിലെയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോൽപ്പിച്ചിരുന്നു.
മോണ്ടെവിഡിയോ (യുറഗ്വായ്) ∙ ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ യുറഗ്വായ് താരത്തിന് ദാരുണാന്ത്യം. ഇരുപത്തേഴുകാരനായ യുറഗ്വായ് താരം യുവാൻ ഇസ്ക്വിയെർദോയാണ് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. താരത്തിന്റ മരണവാർത്ത അദ്ദേഹം കളിച്ചിരുന്ന ക്ലബ് നാഷനലാണ് പുറത്തുവിട്ടത്. കോപ്പ ലിബെർട്ടാദോറസ്
പാരിസ്∙ ഒളിംപിക്സ് വനിതാ ഫുട്ബോളിൽ ബ്രസീലും യുഎസും ഫൈനലിൽ ഏറ്റുമുട്ടുന്നു. കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത പ്ലേയിങ് ഇലവനിൽ ഇല്ല. ബെഞ്ചിലാണ് മാർത്തയുടെ സ്ഥാനം.
പാരിസ് ∙ ഒളിംപിക്സ് വനിതാ ഫുട്ബോളിൽ ജപ്പാനെതിരെ ബ്രസീലിനു തോൽവി (2–1). കളിയുടെ അവസാന നിമിഷം നേടിയ രണ്ടു ഗോളുകളിലാണ് മുൻ ലോകകപ്പ് ജേതാക്കളായ ജപ്പാന്റെ ആവേശജയം. 56–ാം മിനിറ്റിൽ ജെന്നിഫറിന്റെ ഗോളിൽ ബ്രസീൽ ലീഡ് എടുത്തെങ്കിലും സാകി കുമഗായ്, മൊമോക്കോ തനികാവ എന്നിവരുടെ ഗോളുകളിൽ ജപ്പാൻ ജയം പിടിച്ചു
Results 1-10 of 281